രാജ്യത്ത് തുടര്‍ച്ചയായ പത്താം മാസവും ജിഎസ്ടി വരുമാനത്തില്‍ വര്‍ദ്ധനവ്.
ധനമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചരക്ക് സേവന നികുതി വരുമാനത്തില്‍ സമാഹരിച്ചത് 1.5 ലക്ഷം കോടി രൂപയാണ്.
2021 ഡിസംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്ബോള്‍, ഇത്തവണ 15 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ മാസത്തിലെ പതിവ് സെറ്റില്‍മെന്റുകള്‍ക്ക് ശേഷം കേന്ദ്രത്തിന്റെ ആകെ വരുമാനം 63,380 കോടി രൂപയും, സംസ്ഥാനത്തിന്റെ ആകെ വരുമാനം 64,451 കോടി രൂപയുമാണ്.
സെറ്റില്‍മെന്റായി സര്‍ക്കാര്‍ 36,669 കോടി രൂപ സിജിഎസ്ടിയിലേക്കും, 31,094 കോടി രൂപ എസ്ജിഎസ്ടിയിലേക്കും അടച്ചിട്ടുണ്ട്. ഇത്തവണ ഇ- വേ ബില്ലില്‍ നിന്നുളള വരുമാന വര്‍ദ്ധനവ്, ആകെ വരുമാനം ഉയരാന്‍ കാരണമായി. പഞ്ചാബ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഡിസംബറില്‍ ഉയര്‍ന്ന വരുമാനം നേടിയത്.