ജനുവരി മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്; ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനം; 10.4 ശതമാനത്തിന്റെ വളർച്ച
2024-ന്റെ ആദ്യ മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ കുതിപ്പ്. ജനുവരിയിൽ രാജ്യമൊട്ടാകെയുള്ള ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായി. ജിഎസ്ടി നിലവിൽ വന്നതിന് ശേഷം ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.4 ശതമാനത്തിന്റെ വളർച്ചയാണ് .
ഡിസംബറിലെ ജിഎസ്ടി വരുമാനം 1.64 ലക്ഷം കോടിയായിരുന്നു. എട്ടാം തവണയാണ് ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ കടക്കുന്നത്. മൂന്നാം തവണയാണ് വരുമാനം 1.70 ലക്ഷം കോടി കടക്കുന്നതും.