ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യാത്തവർക്ക് പിഴത്തുകയിൽ ഇളവ് നൽകുന്ന ആംനെസ്റ്റി സ്കീം 30 വരെ
ന്യൂഡൽഹി: വിവിധ ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യാത്തവർക്ക് പിഴത്തുകയിൽ ഇളവ് നൽകുന്ന ആംനെസ്റ്റി സ്കീം 30 വരെ.
ജിഎസ്ടിആർ–4, ജിഎസ്ടിആർ–9, ജിഎസ്ടിആർ–10 എന്നിവ 30ന് മുൻപ് ഫയൽ ചെയ്താൽ ഈ ഇളവിന് അർഹരാകും.
2017 ജൂലൈ മുതൽ 2019 മാർച്ച് വരെയുള്ള പാദങ്ങളിലെയോ 2019–20 മുതൽ 2021–22 സാമ്പത്തികവർഷങ്ങളിലെയോ ജിഎസ്ടിആർ–4 ഫയൽ ചെയ്യാനുള്ളവർക്ക് നികുതി അടയ്ക്കേണ്ടതില്ലെങ്കിൽ പിഴത്തുകയുണ്ടാകില്ല.
ജിഎസ്ടിആർ–9 30ന് മുൻപ് ഫയൽ ചെയ്താൽ പരമാവധി ലേറ്റ് ഫീ 20,000 രൂപയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.