കേന്ദ്ര നിയമത്തിന് ആനുപാതികമായി കേരളത്തിലെ എല്ലാ നികുതികളും നീട്ടണം : ഓൾ കേരള ജി എസ് ടി പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ
കോവിഡ് 19 ന്റെ പശ്ചാതലത്തിൽ കേന്ദ്ര നിയമത്തിലെ എല്ലാം നികുതി റിട്ടേണുകളും നീട്ടിയ സാഹചര്യത്തിൽ കേരളത്തിലെ KFC, KML, KGST, ഉൾപ്പെടെ എല്ലാ നികുതികളും കേന്ദ്ര നിയമത്തിന് ആനുപാതികമായി നീട്ടണമെന്നും കൂടാതെ ജി എസ് ടി റിട്ടേൺ സമർപ്പണം തീയതി നീട്ടിയതിൻറെ ആനുകൂല്യം അഞ്ചു കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് കൂടി ബാധകമാക്കണമെന്നും ഓൾ കേരള ജി എസ് ടി പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ടാക്സ് പ്രാക്ടീഷണർ മാർക്ക് സർക്കാർ തലത്തിൽ വേണ്ട സഹായങ്ങൾ ലഭിക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു വേണ്ടി കാലങ്ങളായി സർക്കാരിനെ സഹായിക്കുന്ന ടാക്സ് പ്രാക്ടീഷണർമാർക്ക് ഇന്നേവരെ ഇരു സർക്കാരുകളും യാതൊരു അനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടില്ല.
കൊറാണാ വ്യപനത്തെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ താത്കാലിക ആശ്വാസം ആയിട്ടുണ്ടെങ്കിലും അനിശ്‌ച്ചിതത്വം നിലനിൽക്കുന്നു.
കൂടാതെ തൊഴിൽ നഷ്ടത്തിലൂടെ മറ്റു വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാതെ കഴിയുന്ന ജി എസ് ടി പ്രാക്റ്റീഷണേഴ്‌സ് മാർക്കും സർക്കാർ തലത്തിൽ സഹായം നൽകണമെന്നും, ഇലക്ട്രിസിറ്റി, വാടക എന്നിവയിൽ ഇളവ് അനുവദിക്കണമെന്നും, ക്ഷേമനിധി ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ഓൾ കേരള ജിഎസ്ടി പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ സ്റ്റേറ്റ് ഭാരവാഹികളായ പി എ ബാലകൃഷ്ണൻ (സ്റ്റേറ്റ് പ്രസിഡന്റ് ) വിപിൻ കുമാർ. കെ.പി (സ്റ്റേറ്റ് സെക്രട്ടറി) ജോസഫ് പോൾ (സ്റ്റേറ്റ് ട്രഷറർ) സന്തോഷ് ജേക്കബ് (സ്റ്റേറ്റ് വൈസ് പ്രസിഡൻറ്) ജിൻസ് ഡാനിയേൽ (സ്റ്റേറ്റ് ജോയിൻറ് സെക്രട്ടറി) എന്നിവർ പങ്കെടുത്തു.