ജി.എസ്.ടി. ടി.ഡി.എസ് റിട്ടേണിലെ സാങ്കേതികപ്രശ്നം പരിഹരിച്ചു.GSTR 7 എല്ലാ മാസവും, 'NIL' ആണെങ്കിൽപ്പോലും, ഫയൽ ചെയ്യണമെന്നുള്ളതു നവംബർ 1 മുതൽ പ്രാബല്യത്തിൽ
ജി.എസ്.ടി. നിയമത്തിലെ ടി.ഡി. എസ്. റിട്ടേണായ GSTR 7 എല്ലാ മാസവും, 'NIL' ആണെങ്കിൽപ്പോലും, ഫയൽ ചെയ്യണമെന്ന നിയമം 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കൂടാതെ, 'NIL GSTR 7' വൈകി ഫയൽ ചെയ്താലും ആയതിന് 'ലേറ്റ് ഫീ' ബാധകമല്ലെന്നും സർക്കാർ വിജ്ഞാപനം ഉണ്ട്.
എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ 2024 ഒക്ടോബർ മാസത്തെ 'NIL GSTR 7' ൽ നിയമപരമായി ബാധകമല്ലാത്ത 'ലേറ്റ് ഫീ' ജനറേറ്റായി വന്നിരുന്നു. പ്രസ്തുത സാങ്കേതിക പ്രശ്നം GSTN പരിഹരിച്ചിട്ടുണ്ട്. ഇപ്പോൾ 'ലേറ്റ് ഫീ' ഇല്ലാതെ തന്നെ 2024 ഒക്ടോബർ മാസത്തെ GSTR 7 ഫയൽ ചെയ്യുവാൻ സാധിക്കുന്നതാണ്.
ഓർക്കുക, 2024 നവംബർ മാസത്തെ GSTR 7 ഫയൽ ചെയ്യേണ്ട അവസാന തീയതി 2024 ഡിസംബർ 10 ആണ്. നവംബർ മാസത്തെ GSTR 7 'NIL' അല്ലാത്ത 'Tax Deductors' പ്രസ്തുത തീയതിക്കുള്ളിൽ ഫയൽ ചെയ്യാത്ത പക്ഷം 'ലേറ്റ് ഫീ' ബാധകമാകുന്നതാണ്.
കൂടാതെ, 2024 ഒക്ടോബർ മാസം 'NIL GSTR 7' ന് മേൽപ്പറഞ്ഞ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന് മുൻപ്, ബാധകമല്ലാതിരുന്നിട്ടും 'ലേറ്റ് ഫീ' അടച്ച് പ്രസ്തുത റിട്ടേൺ ഫയൽ ചെയ്ത Tax Deductors ഉണ്ടെങ്കിൽ അക്കാര്യം GSTN നെ ഉടനടി അറിയിക്കേണ്ടതാണ്. ജി.എസ്.ടി. പോർട്ടലിൽ തന്നെയുള്ള 'Grievance Redressal Portal for GST' എന്ന ഓൺലൈൻ പരാതിപരിഹാര സംവിധാനം ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X