ഹൗസ്കീപ്പിങ്, ക്ലീനിങ് സേവനങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ 8 കോടി രൂപയുടെ വെട്ടിപ്പ് ജി.എസ്.ടി. ഇന്റലിജൻസ് കണ്ടെത്തി
ഹൗസ്കീപ്പിങ്, ക്ലീനിങ് എന്നീ സേവനങ്ങളിൽ ഏർപ്പെട്ട് ബിസിനസ് നടത്തുന്ന എറണാകുളത്തെ ഒരു സ്ഥാപനത്തിൽ സംസ്ഥാന ജി.എസ.ടി. ഇന്റലിജൻസ് വിഭാഗം എറണാകുളം യൂണിറ്റ്- 4 നടത്തിയ പരിശോധനയിൽ വരുമാനത്തിൽ കുറവ് കാണിച്ച് നികുതി വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി.
8 കോടി രൂപയുടെ ക്രമക്കേട് നടത്തി വൻ നികുതിവെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്.30 ലക്ഷം രൂപ നികുതിയിനത്തിൽ ഈടാക്കാനായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നു. എറണാകുളത്തെ മറ്റ് ഇന്റലിജൻസ് യൂണിറ്റുകളും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ നിന്നും കറുകുറ്റി, പെരുമ്പാവൂർ സ്ക്വാഡുകളും പരിശോധനയിൽ പങ്കെടുത്തു.