ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ജിഎസ്ടിയില്‍ സെസ് ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്ക്കുന്നു
കൊവിഡ് 19 ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ജിഎസ്ടിയില്‍ സെസ് ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്ക്കുന്നു. അടിസ്ഥാന സ്ലാബിന് മുകളിലുള്ള ജിഎസ്‌ടിയില്‍ 'കലാമിറ്റി സെസ്' ചുമത്താനാണ് സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. വരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായേക്കും.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി കേരള സര്‍ക്കാര്‍ ഒരു വര്‍ഷത്തേയ്ക്ക് ഒരു ശതമാനം സെസ് ചുമത്തിയിരുന്നു. സമാനമായ രീതിയില്‍ പണം കണ്ടെത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. എന്നാല്‍ കടുത്ത സാമ്ബത്തിക മാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ വ്യവസായം തകര്‍ച്ച നേരിടുന്ന സമയത്ത് ജിഎസ്ടിയില്‍ സെസ് ചുമത്തുന്നത് അപ്രായോഗികമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.