കൺവെൻഷൻ സെന്റർ, ലോഡ്ജിങ്ങ് എന്നിവ ഒരുക്കുന്ന സ്ഥാപനങ്ങളിൽ 4 കോടി രൂപയുടെ GST ക്രമക്കേട്
സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കോഴിക്കോട് യൂണിറ്റ്-2, കോഴിക്കോട്, മലപ്പുറം, എറണാകുളം, വടകര, തലശ്ശേരി എന്നിവിടങ്ങളിലെ മറ്റ് ഇന്റലിജൻസ് വിഭാഗങ്ങളുടെ സഹായത്തോടെ ഒരു പ്രമുഖ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജിങ്ങ്, കൺവെൻഷൻ സെന്റർ എന്നിവ നടത്തുന്ന 5 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 4 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.
ഈ സ്ഥാപനങ്ങൾ അനർഹമായ ഇൻപുട് നികുതി ഉപയോഗിച്ചതുൾപ്പെടെ ഏകദേശം ഒരു കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് പ്രാരംഭ അന്വേഷണത്തിൽ കണ്ടെത്തിയത്.
വെട്ടിപ്പ് കണ്ടെത്തിയ ഇന്റലിജൻസ് കോഴിക്കോട് യൂണിറ്റ് -2 ആണ്.