റിസോർട്ടിൽ നികുതിനിരക്ക് കുറച്ചു കാണിച്ച് വെട്ടിപ്പ്. 3 കോടി രൂപയുടെ ക്രമക്കേടിൽ 32 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കണ്ടെത്തി.
റെസ്റ്റോറന്റ് സേവനവും താമസ സൗകര്യവും നൽകുന്ന റിസോർട്ട് ഉയർന്ന നിരക്കിന് പകരം താഴ്ന്ന നിരക്കിൽ നികുതി ഒടുക്കി നികുതി വെട്ടിപ്പ് നടത്തിയതായി സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കോട്ടക്കൽ യൂണിറ്റ് കണ്ടെത്തി.
പരിശോധനയിൽ ഏകദേശം 3 കോടി രൂപയുടെ ക്രമക്കേടിൽ 32 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായിട്ടാണ് പ്രാഥമിക കണക്കാക്കൽ. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
വെട്ടിപ്പ് കണ്ടെത്തിയത് കോട്ടക്കൽ ഇന്റലിജൻസ് വിഭാഗം ആണ്.