റിസോർട്ടിലെ നികുതിവെട്ടിപ്പ്- 84 ലക്ഷം രൂപയുടെ അനർഹമായ ഇൻപുട്ട് നികുതി ഉപയോഗിച്ചതായി പരിശോധനയിൽ സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കണ്ടെത്തി.
റെസ്റ്റോറന്റ് സേവനവും താമസ സൗകര്യവും നൽകുന്ന റിസോർട്ട് അർഹത ഇല്ലാത്ത ഇൻപുട്ട് നികുതി ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് തിരൂർ യൂണിറ്റ് കണ്ടെത്തി. ഏകദേശം 84 ലക്ഷം രൂപയുടെ അനർഹമായ ഇൻപുട്ട് നികുതി ഉപയോഗിച്ചതായാണ് പരിശോധനയിൽ കണ്ടെത്തിയത്. തെറ്റായി ഉപയോഗിച്ച നികുതി തിരികെ അടപ്പിച്ചു . വെട്ടിപ്പിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.