സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ നികുതിദായകരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കർമപദ്ധതിയും ഓട്ടോമേറ്റഡ് ജിഎസ്ടി റിട്ടേൺ സ്‌ക്രൂട്ടിനിയും ഉടൻ വരുന്നു
ഓട്ടോമേറ്റഡ് ജിഎസ്ടി റിട്ടേൺ സ്‌ക്രൂട്ടിനി അവതരിപ്പിക്കാനും സാങ്കേതിക വിദ്യയുടെ വർധിച്ച ഉപയോഗത്തിലൂടെ നികുതിദായകരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കർമപദ്ധതി നടപ്പാക്കാനും ധനമന്ത്രി സിബിഐസിയോട് നിർദേശിച്ചു.
വ്യാജ ബില്ലിംഗ്/ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന് (ഐടിസി) എന്നിവ കണ്ടെത്താൻ ഡ്രൈവ് ശക്തമാക്കുന്നതിന് നിർദേശം നൽകി. ഇതിനകം ബുക്ക് ചെയ്‌ത കേസുകളുടെ വിവരങ്ങൾ പഠിച്ച് സിബിഐസി സമഗ്രമായ വിശകലനം നടത്തണമെന്നും നികുതി വെട്ടിപ്പ് സംഭവിക്കുന്നത് തടയാനും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളെക്കുറിച്ചുള്ള ശുപാർശകൾ കൊണ്ടുവരണമെന്നും ധനമന്ത്രി സിബിഐസിയോട് നിർദേശിച്ചു.