ടാക്സ് പ്രാക്ടീഷണർമാർക്ക് സർക്കാർ സഹായം അനുവദിക്കണം :- ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്
കോവിഡ് 19 ന്റെ പശ്ചാതലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് മറ്റു വരുമാന മാർഗ്ഗങ്ങളൊന്നുമില്ലാതെ കഴിയുന്ന ടാക്സ് പ്രാക്ടീഷണർമാരെ സർക്കാർ സഹായിക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി നികുതി പിരിക്കാൻ കാലങ്ങളായി സർക്കാരിനെ സേവിക്കുന്നവരാണ് ടാക്സ് പ്രാക്ടീഷണർമാർ എന്നാൽ സർക്കാരിൽ നിന്നും യാതൊരു അനുകൂല്യങ്ങളും ഇവർക്കു ലഭിക്കുന്നില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇവർ ആയിരക്കണക്കിനു വരുന്ന യുവതി യുവാക്കൾക്കാണ് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. കൊറാണാ വ്യപനത്തെ തുടന്നു അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ അനിശ്‌ച്ചിതത്വം നില നിൽക്കുന്നു.
ടാക്സ് പ്രാക്ടീഷണർമാരുടെ ഓഫിസിലെ വൈദ്യുതി നിരക്കു കൊമെഴ്സിയൽ സ്ലാബിൽ നിന്നും മാറ്റി ഇളവു പ്രഖ്യാപിക്കുക.
ഇന്റർ നെറ്റ് 'ഫ്രീയായി നൽകുക.
പ്രാക്ടീഷണർമാരുടെ ഓഫിസിൽ പ്രവർത്തിക്കുന്ന അഭ്യസ്ത വിദ്യരായ ട്രയിനിംഗ് സ്റ്റാഫുകൾക്ക് സർക്കാർ സ്റ്റൈപ്പൻഡ് നൽകി സംരക്ഷിക്കാനുള്ള പദ്ധതി അറിയിക്കുക.
ടാക്സ് പ്രാക്ടീഷണർമാർക്ക് ആറുമാസത്തേക്ക് 5000 രൂപ വീതം ധന സഹായം നൽകുക.
എന്നീ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആൾ ഇന്ത്യ ഫെഡറേഷൻ ദക്ഷിനേന്ത്യ മേഖല വൈസ് ചെയർമാൻ അഡ്വ.. എം. ഗണേശൻ പെരിന്തൽമണ്ണ സർക്കാരിനോട് ആവശ്യപ്പെട്ടു.