വസ്ത്ര വില്പന സ്ഥാപനത്തിൽ 6 കോടി രൂപയുടെ GST വെട്ടിപ്പ് ജി.എസ്.ടി. ഇന്റലിജൻസ് കണ്ടെത്തി
സാമൂഹിക മാധ്യമങ്ങൾ വഴി പരസ്യം നൽകി വസ്ത്ര വിൽപ്പന നടത്തുന്ന പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തിൽ സംസ്ഥാന ജി.എസ.ടി. ഇന്റലിജൻസ് വിഭാഗം ആറ്റിങ്ങൽ യൂണിറ്റ് നടത്തിയ പരിശോധനയിൽ, നികുതി കണക്കാക്കി സമർപ്പിക്കുന്ന റിട്ടേണുകളിൽ വിൽപ്പന കുറച്ചു കാണിച്ചു ക്രമക്കേട് നടത്തുന്നതായി കണ്ടെത്തി.
6 കോടി രൂപയുടെ ക്രമക്കേടിൽ 30 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ. കൂടുതൽ അന്വേഷണം നടന്നുവരുന്നു.