കൊച്ചിയിൽ ടൂർ ഓപ്പറേഷൻ ബിസിനസ് സ്ഥാപനത്തിൽ 5 കോടിയുടെ ജി.എസ്.ടി ക്രമക്കേട്
കൊച്ചിയിൽ ജി. എസ് . ടി. രജിസ്ട്രേഷൻ എടുത്ത് ടൂർ ഓപ്പറേഷൻ ബിസിനസ് നടത്തുന്ന സ്ഥാപനത്തിൽ സംസ്ഥാന ജി. എസ്. ടി.ഇന്റലിജൻസ് എറണാകുളം യൂണിറ്റ് -1 നടത്തിയ പരിശോധനയിൽ വരുമാനത്തിൽ കുറവ് കാണിച്ച് 5 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.
ഇതിലൂടെ ഏകദേശം 90 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പാണ് ഈ സ്ഥാപനം നടത്തിയത്. എറണാകുളം ഇന്റലിജൻസ് യൂണിറ്റ് -2 ന്റെ സഹായത്തോടെയാണ് ഇന്റലിജൻസ് യൂണിറ്റ് -1 വെട്ടിപ്പ് പിടികൂടിയത്.
ഈ കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.