ടൂർ ഓപ്പറേറ്റിംഗ് ബിസിനസ് സ്ഥാപനത്തിൽ 6 കോടി രൂപയുടെ ജി.എസ്.ടി. വെട്ടിപ്പ് കണ്ടെത്തി
സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം കൽപ്പറ്റ യൂണിറ്റ് എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലെ ഇന്റലിജൻസ് യൂണിറ്റുമായി ചേർന്ന് ടൂർ ഓപ്പറേറ്റിംഗ് ബിസിനസ് നടത്തുന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 6 കോടി രൂപയുടെ ക്രമക്കേടിൽ ഒരു കോടി രൂപയ്ക്കുമേൽ നികുതിവെട്ടിപ്പ് നടന്നതായി കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരുന്നു.വെട്ടിപ്പ് കണ്ടെത്തിയ ഇന്റലിജൻസ് കൽപ്പറ്റ യൂണിട്ടാണ്.