ആൻ്റീ കറപ്ഷൻ ആൻ്റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന സ്ഥാപക ദിനാഘോഷം : സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ലക്ഷ്യബോധമുള്ള ഒരു സമൂഹം വളർന്നുവന്നിട്ടും മനുഷ്യാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നത് അതീവ ഗൗരവമായി കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ. ബൈജുനാഥ്.ആൻ്റീ കറപ്ഷൻ ആൻ്റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ (എ. സി. എച്ച് ആർ.പി.സി) സംസ്ഥാന സ്ഥാപക ദിനാഘോഷം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് ഐസക് വർഗ്ഗീസ് അധ്യക്ഷതവഹിച്ചു.
മനുഷ്യാവകാശമെന്നത് ഏറ്റവും ഉദാത്തമായ സങ്കൽപ്പമാണ്. ഒരു മനുഷ്യന് ഏറ്റവും അന്തസ്സായി ജീവിക്കാൻ കഴിയുക എന്നത് തന്നെയാണ് മനുഷ്യാവകാശം. എന്നാൽ നമ്മുടെ സമൂഹത്തിൽ മനുഷ്യർ ഏറെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. 1948ൽ മനുഷ്യാവകാശ നിയമം നടപ്പിലായെങ്കിലും രാജ്യത്തിൻ്റെ അവസ്ഥ ഇന്നും ഏറെ പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു. അനേകം പോരാട്ടങ്ങളുടെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളുമൊക്കെ. അതിൻ്റെ അന്തസത്ത നിലനിർത്തി സമൂഹത്തിന് അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ അനുഭവിക്കാനാവുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങൾക്കും അഴിമതികൾക്കുമെതിരെ ശക്തമായ പോരാട്ടം നടത്താൻ എ.സി. എച്ച്ആർ.പി സിക്ക് കഴിയുമെന്നും കെ.ബൈജുനാഥ് പറഞ്ഞു.
കോഴിക്കോട് വിജിലൻസ് ഡി.വൈ.എസ്.പി ഇ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസുവേട്ടനെയും പ്രമുഖ സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയെയും ആദരിച്ചു.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസുവേട്ടനെയും മലയാളത്തിൻ്റെ സംഗീത സാമ്രാട്ട് കൈതപ്രം ദാമേ ദരൻ നമ്പൂതിരിയെയും ആദരിച്ചു.
മനുഷ്യാവകാശകമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജുനാഥ്, എ.സി. എച്ച്.ആർ.പി.സി സംസ്ഥാന അധ്യക്ഷൻ ഐസക് വർഗ്ഗീസ് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ഒട്ടെറെ പോരാട്ടങ്ങൾ നടത്താൻ സംഘടനക്ക് കരുത്തുണ്ടെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്നും മറുപടി പ്രസംഗത്തിൽ അവർ പറഞ്ഞു.
സംസ്ഥാന ജന സെക്രട്ടറി ജിമ്മി ജോർജ്ജ്, സീനിയർ വൈസ് പ്രസിഡണ്ട് ബാപ്പു വടക്കേതിൽ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ഷെറീന ഷെറിൻ സ്വാഗതം പറഞ്ഞു.