റവന്യു വകുപ്പിലെ പരാതികൾ പൊതുജനങ്ങൾക്ക് ഓൺലൈനായി അറിയിക്കുന്നതിനായി അലർട്ട് പോർട്ടൽ ; എല്ലാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങള്‍ക്ക് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. പരാതികള്‍ അറിയിക്കുന്നതിനായി തയ്യാറാക്കിയ അലര്‍ട്ട് പോര്‍ട്ടല്‍ തുടങ്ങി. (https://alert.revenue.kerala.gov.in)
പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് ലഭിക്കുന്നതാണ്. അധികൃതര്‍ ഇവ അന്വേഷിച്ച ശേഷം പരാതിക്കാര്‍ക്ക് മറുപടി നല്‍കും.
കേരള ഭൂസംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണല്‍ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണല്‍ ഖനനം, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി, അനധികൃത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും, വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങള്‍ക്ക് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
ഇതിനോടൊപ്പം റെലിസ് പോര്‍ട്ടലല്‍ വഴി അടിസ്ഥാന നികുതി പകര്‍പ്പ് ഓണ്‍ലൈനായി ലഭിക്കുന്ന ഇ.ബി.ടി.ആര്‍ സംവിധാനവും ലഭ്യമാണ് . ഇതിലൂടെ വില്ലേജ് ഓഫീസില്‍ പോകാതെ തന്നെ ഓണ്‍ലൈനായി ഫീസ് അടച്ച് വില്ലേജ് ഓഫീസര്‍ അംഗീകരിക്കുന്ന മുറയ്ക്ക് രേഖകള്‍ അപേക്ഷകന് ഓണ്‍ലൈനായി ലഭിക്കുന്നതാണ്.