ടാക്സ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലും കൈക്കൂലിയും ഒഴിവാക്കുന്നതിനായി ഫസ്റ്റ് പോയിന്റില്‍ തന്നെ മുഴുവന്‍ നികുതിയും ഏര്‍പ്പെടുത്തണമെന്ന് അവശ്യം; ഇന്നും നാളെയുമായി സര്‍ക്കാര്‍തല ചര്‍ച്ച
പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി സര്‍ക്കാര്‍തല ചര്‍ച്ച നടത്തും.
കള്ള് ഷാപ്പ് ഉടമകളും ബാര്‍ അസോസിയേഷന്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ആദ്യദിന ചര്‍ച്ച കള്ള് ഷാപ്പ് ഉടമകളുമായാണ്.
കള്ള് ഉത്പാദനത്തിലെ കുറവ് പരിഹരിച്ച് വിനോദസഞ്ചാരമേഖലയിലടക്കം കൂടുതല്‍ സഹായം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണമെന്നതും ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം ശക്തമാക്കണം എന്നതുമാണ് ഇവരില്‍ നിന്ന് ഉയരുന്ന ആവശ്യം.
അതേസമയം സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലും കൈക്കൂലിയും ഒഴിവാക്കുന്നതിനായി ഫസ്റ്റ് പോയിന്റില്‍ തന്നെ മുഴുവന്‍ നികുതിയും ഏര്‍പ്പെടുത്തണമെന്ന് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. 30 മുറികള്‍ ഉള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ എന്ന ആവശ്യവും മുന്നോട്ടുവയ്ക്കും.