പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും
പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
സമ്മേളനം ഏപ്രില്‍ ആറിന് അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ പ്രസിഡന്‍റ് ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും. ഇതാദ്യമായാണ് രാഷ്ട്രപതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നത്.
ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസം സാമ്ബത്തിക സര്‍വേയും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഭാഗം ഫെബ്രുവരി 10 വരെ തുടരും. സമ്മേളനത്തിന്‍റെ രണ്ടാം ഭാഗം മാര്‍ച്ച് ആറിന് ആരംഭിച്ച് ഏപ്രില്‍ ആറിന് സമാപിക്കും.