10 കോടിക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കുന്നു.
10 കോടിക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കുന്നു.
ഒക്ടോബര്‍ 1 മുതലാണ് ഇടപാടുകള്‍ക്കുളള ഇ- ഇന്‍വോയ്സ് പ്രാബല്യത്തില്‍ ആകുന്നത്. ജിഎസ്ടി റജിസ്ട്രേഷന്‍ ഉള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്കാണ് ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കിയത്. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാന പ്രകാരം, ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സിംഗിന്റെ പരിധി ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
നിലവില്‍, 20 കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ഇടപാടുകള്‍ക്കാണ് ഇ- ഇന്‍വോയ്സ് ഉള്ളത്. എന്നാല്‍, ഒക്ടോബര്‍ ഒന്നു മുതല്‍ പരിധി 10 കോടി രൂപയായി ചുരുങ്ങും. 2020 ഒക്ടോബര്‍ ഒന്നിന് ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സിംഗ് നിര്‍ബന്ധമാക്കുമ്ബോള്‍ 500 കോടി രൂപയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. പിന്നീട്, കാലക്രമേണ പരിധിയില്‍ ഇളവുകള്‍ വരുത്തുകയായിരുന്നു.
ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കുമ്ബോള്‍ വ്യാജ ബില്ലുകള്‍ വഴിയുള്ള നികുതിവെട്ടിപ്പ് തടയാനും റിട്ടേണ്‍ സമര്‍പ്പണം എളുപ്പമാക്കാനും സാധിക്കും. കൂടാതെ, 10 കോടിയിലധികം വിറ്റുവരവ് ഉണ്ടായിട്ടും ഇ- ഇന്‍വോയ്സ് ഇല്ലെങ്കില്‍ സ്വീകരിക്കുന്നയാള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്