ജിഎസ്ടി ശൃംഖലയിലെ വിവരങ്ങള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) പങ്കുവയ്ക്കില്ലെന്ന് കേന്ദ്രം.
ജിഎസ്ടി ശൃംഖലയെ കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) പരിധിയില്‍കൊണ്ടുവന്ന വിജ്ഞാപനത്തിനെതിരെ കേരളം, ഡല്‍ഹി, പഞ്ചാബ്, ബംഗാള്‍, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിനോടായിരുന്നു കേന്ദ്ര റവന്യു സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയുടെ പ്രതികരണം. വിവരങ്ങള്‍ ദുരുപയോഗിക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ ഉറപ്പുനല്‍കി.
ഇഡിക്ക് വ്യാപാരികളുടെ വിവരം നല്‍കുകയോ ഇഡി വിവരങ്ങള്‍ ഇതിലേക്ക് ചേര്‍ക്കുകയോ ചെയ്യുന്നില്ല. പകരം നികുതി വെട്ടിപ്പടക്കമുള്ള കാര്യങ്ങളില്‍ നികുതി അധികാരികള്‍ക്ക് ഫിനാൻഷ്യല്‍ ഇന്റലിജൻസ് യൂണിറ്റില്‍ നിന്ന് (എഫ്‍ഐയു) കൂടുതല്‍ വിവരം ലഭിക്കുന്നതിനാണ് വിജ്ഞാപനമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി ശൃംഖലയിലുള്ള വിവരങ്ങള്‍ കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കാര്യങ്ങള്‍ക്ക് പങ്കുവയ്ക്കാമെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്യുമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആശങ്ക.