നിയുക്തി 2022' മെഗാ തൊഴില്‍മേള നവംബര്‍ 12ന്
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പൂജപ്പുര വനിതാ എല്‍ ബി എസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'നിയുക്തി 2022' തൊഴില്‍മേള നവംബര്‍ 12ന്. പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗദായകര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒക്ടോബര്‍ 25ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9633995998, 9495640717.