ആധാർ തട്ടിപ്പ്: ആധാർ സംവിധാനങ്ങളിൽ വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തിയതിന് 1.2% ഓപ്പറേറ്റർമാരെ സസ്പെൻഡ് ചെയ്ത് യുഐഡിഎഐ
ആധാർ സംവിധാനങ്ങളിൽ വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തിയതിന് കഴിഞ്ഞ വർഷം 1.2 ശതമാനം ആധാർ ഓപ്പറേറ്റർമാരെ സസ്പെൻഡ് ചെയ്തതായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
ആധാറിലെ പേര് തിരുത്തൽ, വിലാസം മാറ്റം തുടങ്ങിയ മറ്റ് ആധാർ സേവനങ്ങൾ നൽകുന്നതിന് യുഐഡിഎഐ ഒരു ലക്ഷത്തോളം ഓപ്പറേറ്റർമാരെ നിയമിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ മൊത്തം ഓപ്പറേറ്റർമാരിൽ 1.2 ശതമാനത്തെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തിയ ഓപ്പറേറ്റർമാർക്കെതിരെ ആവശ്യമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു.
കൂടാതെ, ആധാർ സിസ്റ്റത്തിന്റെ സുരക്ഷാ അപ്‌ഡേറ്റിൽ, ഒരു മെഷീനിൽ പ്രതിദിന കണക്കിൽ എൻറോൾമെന്റുകളുടെ എണ്ണം നിയന്ത്രിച്ചതായി യുഐഡിഎഐ അറിയിച്ചു.
സംവിധാനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ, എൻറോൾമെന്റ് മെഷീനുകളിൽ ജിപിഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
യുഐഡിഎഐ ഡാറ്റാ സെന്ററിൽ എൻറോൾമെന്റ് മെഷീന്റെ ക്രെഡൻഷ്യലുകൾ സ്ഥിരമായി പരിശോധിക്കാൻ ഒരു ഓപ്പറേറ്റർ ആവശ്യമാണ്, കൂടാതെ പ്രതിദിനം പരിമിതമായ എണ്ണം എൻറോൾമെന്റുകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു.
“യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്താനുള്ള ശ്രമം നടത്തിവരികയാണെന്നും ഇതിലൂടെ ആധാർ ഇക്കോസിസ്റ്റത്തിന് വിശ്വാസ്യത കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം സൗജന്യമായി, ഓണ്‍ലൈന്‍ അപ്ഡേഷനിലൂടെ ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ കഴിയും എന്ന് യുഐഡിഎഐ അറിയിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ആണ് ഈ സേവനം ലഭ്യമാവുക.
മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 14 വരെ സേവനങ്ങള്‍ ലഭ്യമാകും എന്ന് യുഐഡിഎഐ അറിയിച്ചു.