സ്വർണാഭരണ മേഖലയിൽ വ്യാപകമായ നികുതി വെട്ടിപ്പ് : 33 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിറ്റുവരവിൽ 1000 കോടിയിൽ പരം രൂപ യുടെ വെട്ടിപ്പ് കണ്ടെത്തി
സംസ്ഥാന വ്യാപകമായി കേരള ജി.എസ്.ടി. വകുപ്പ് ഇന്റലിജിൻസ് നടത്തിയ കടപരിശോധനയിൽ വ്യാപകമായ നികുതിവെട്ടിപ്പ് കണ്ടെത്തി.
തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ സ്വർണാഭരണ ശാലകളിൽ ആണ് തിരച്ചിൽ നടപടികൾ നടത്തിയത്. 33 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിറ്റുവരവിൽ ഏകദേശം 1000 കോടിയിൽ പരം രൂപയുടെ വെട്ടിപ്പ് ആണ് കണ്ടെത്തിയത്.
26.05.2023 വെള്ളിയാഴ്ച 3ന് തുടങ്ങിയ പരിശോധന പലയിടങ്ങളിലും 27.05.2023 ഉച്ചവരെ നീണ്ടു. വില്പനകൾ കുറച്ച് കാണിച്ചാണ് വ്യാപകമായി നികുതി വെട്ടിപ്പ് നടത്തിയതായി ശ്രദ്ധയിൽ പെട്ടത്. പ്രാരഭ പരിശോധനയിൽ വലിയ തുകകൾ നികുതിയിനത്തിൽ അടപ്പിച്ചു.
വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ കൃത്യമായ നികുതി വിവരങ്ങൾ അറിയാൻ സാധിക്കൂ.
കേരള സംസ്ഥാന ചരക്ക് സേവന നികുതിവകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജിൻസ് ) എറണാകുളം, ശ്രീ.ജോൺസൻ ചാക്കോ, ഇന്റലിജിൻസ് ഓഫീസർ-3 എറണാകുളം ശ്രീ. അരുൺ. എം. കെ. എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.
കേരള സംസ്ഥാന ചരക്ക് സേവന നികുതിവകുപ്പ് ജോയിന്റ് കമ്മീഷണർ (ഇന്റലിജിൻസ് & എൻഫോഴസ്മെൻറ്) ശ്രീ ബി.പ്രമോദിൻ്റെ നിർദേശം അനുസരിച്ചാണ് പരിശോധന നടന്നത്.
ജി.എസ്.ടി. നിലവിൽ വന്നതിനുശേഷം സ്വർണാഭരണ മേഖലയിൽ വ്യാപകമായ നികുതി വെട്ടിപ്പ് നടത്തുന്നതായി വകുപ്പിന്റെ ശ്രെദ്ധയിൽ പെട്ടിരുന്നു. ഇതിനെതുടർന്നാണ് വ്യാപകമായ പരിശോധനയ്ക് കേരള നികുതി വകുപ്പ് തയാറായത്. നികുതിവെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഇനിയും പരിശോധനകൾ തുടരുമെന്ന് വകുപ്പ് അറിയിച്ചു.