ജി.എസ്.ടി യുടെ 7ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ജി. എസ്.ടി യുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കെ. എൻ. ബാലഗോപാൽ മുഖ്യാതിഥിയായി
ജി.എസ്.ടി യുടെ 7ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ജി. എസ്.ടി യുടെ ആഭിമുഖ്യത്തിൽ ജൂലൈ 1 ന്, തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ബഹു : കേരളാ ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ശ്രീ. മനോജ്. കെ. അറോറാ, ഐ. ആർ. എസ്, ചീഫ് കമ്മീഷണർ, സെൻട്രൽ ജി. എസ്. ടി & കസ്റ്റമ്സ് , കേരള സോൺ, ശ്രീ. ടി. ജി. വെങ്കിടേഷ് ഐ.ആർ. എസ് , സെൻട്രൽ ജി.എസ്.ടി കമ്മീഷണർ തിരുവനന്തപുരം ,ശ്രീ. അജിത് പാട്ടീൽ ഐ. എ.എസ്, ജി.എസ്.ടി കമ്മീഷണർ,കേരളാ ജി. എസ്. ടി, ശ്രീ. എബ്രഹാം റെൻ. എസ്, , ഐ.ആർ.എസ്, സ്പെഷ്യൽ കമ്മീഷണർ,കേരളാ ജി. എസ്. ടി, ശ്രീമതി. ശ്രീലക്ഷ്മി. ആർ, ഐ.എ. എസ്, അഡീഷണൽ കമ്മീഷണർ, കേരളാ ജി.എസ്.ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അതോടൊപ്പം കേന്ദ്ര, സംസ്ഥാന ജി. എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.