ജിഎസ്ടി സമാഹരണത്തില്‍ പുത്തൻ ഉണര്‍വ്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഒക്ടോബറിലെ ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
ഉത്സവകാലത്തിന്റെ തുടക്കമായ നവംബറില്‍ ജിഎസ്ടി സമാഹരണത്തില്‍ പുത്തൻ ഉണര്‍വ്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഒക്ടോബറിലെ ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത് 1.51 ലക്ഷം കോടി രൂപയായിരുന്നു. മുൻ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണ 13 ശതമാനത്തിന്റെ വര്‍ദ്ധനവ് നേടാൻ സാധിച്ചിട്ടുണ്ട്.
ജിഎസ്ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമാഹരണമാണ് ഇത്തവണ നടന്നിരിക്കുന്നത്. ഒക്ടോബറിലെ ജിഎസ്ടി പിരിവില്‍ കേന്ദ്ര ജിഎസ്ടിയായി 30,062 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയായി 38,171 കോടി രൂപയുമാണ് ലഭിച്ചത്. സംയോജിത ജിഎസ്ടിയായി 91,315 കോടി രൂപയും, സെസ് ഇനത്തില്‍ 12,456 കോടി രൂപയും പിരിച്ചെടുത്തു. ഈ വര്‍ഷം ഏപ്രിലില്‍ 1.87 ലക്ഷം കോടി രൂപ ലഭിച്ചതാണ് സര്‍വകാല റെക്കോര്‍ഡ്. ഏപ്രിലില്‍ 1.87 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.
നടപ്പു സാമ്ബത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി വിഹിതമായി കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 18,370 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുൻ വര്‍ഷം സമാന കാലയളവില്‍ 17,450 കോടി രൂപയാണ് അനുവദിച്ചത്. മുൻ വര്‍ഷത്തേക്കാള്‍ 5 ശതമാനം അധികം വിഹിതം ഇത്തവണ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ജിഎസ്ടിയും, സംയോജിത ജിഎസ്ടിയിലെ കേരളത്തിന്റെ വിഹിതവും ചേര്‍ത്താണ് കേന്ദ്ര വിഹിതം കണക്കാക്കുന്നത്.