ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്നും ലേറ്റ് ഫീ . ജൂലൈ 28 ന് ശേഷം ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍ നിന്നാണ് പിഴ ഈടാക്കുന്നത്.
ജൂലൈ 28 ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ ദിവസവും 50 രൂപ വെച്ചാണ് ലേറ്റ് ഫീ നല്‍കേണ്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോംപസിഷന്‍ സ്കീമില്‍ ചേര്‍ന്ന വ്യാപാരികള്‍ക്ക് ജിഎസ്ടി റിട്ടേണ്‍ കൊടുക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 ആയിരുന്നു. എന്നാല്‍, ഇത് ജൂലൈ 28 വരെ നീട്ടിയിട്ടുണ്ട്. അതേസമയം, കോംപസിഷന്‍ സ്കീമില്‍ അംഗമല്ലാത്ത റെഗുലര്‍ വ്യാപാരികള്‍ക്ക് ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.
കോംപസിഷന്‍ സ്കീമില്‍ ചേര്‍ന്ന വ്യാപാരികള്‍ ജിഎസ്ടിആര്‍ 4 ഫോമിലും, കോംപസിഷന്‍ റെഗുലര്‍ സ്കീമില്‍ ചേരാത്ത വ്യാപാരികള്‍ ജിഎസ്ടിആര്‍ 9 ഫോമിലുമാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. വിറ്റുവരവ് ഒന്നരക്കോടിയില്‍ കൂടിയാല്‍ കോംപസിഷന്‍ സ്കീമില്‍ ചേര്‍ന്ന വ്യാപാരികള്‍ ജിഎസ്ടിആര്‍ 9 ഫോമിലാണ് റിട്ടേണ്‍ നല്‍കേണ്ടത്.
കോംപസിഷന്‍ റെഗുലര്‍ സ്കീമില്‍ ചേരാത്ത വ്യാപാരികളില്‍ രണ്ടു കോടി വരെ വാര്‍ഷിക വിറ്റുവരവ് ഉള്ളവര്‍ക്ക് റിട്ടേണ്‍ നല്‍കേണ്ടതില്ല. അതേസമയം, കോംപസിഷന്‍ സ്കീമില്‍ ചേര്‍ന്നവര്‍ക്ക് ഒരേ സാമ്ബത്തിക വര്‍ഷം തന്നെ വിറ്റുവരവ് ഒന്നരക്കോടിയില്‍ താഴെയും മുകളിലും ആയിട്ടുണ്ടെങ്കില്‍ അവര്‍ രണ്ട് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതാണ്