11,140 വ്യാജ ജിഎസ്ടി റജിസ്ട്രേഷനുകൾ കണ്ടെത്തി കേന്ദ്രം;
ന്യൂഡൽഹി • കോടികളുടെ നികുതി വെട്ടിപ്പ് നടത്താനായി സൃഷ്ടിക്കപ്പെട്ട 11,140 വ്യാജ ജിഎസ്ടി റജിസ്ട്രേഷനുകൾ കണ്ടെത്തി നടപടി ആരംഭിച്ചതായി കേന്ദ്ര ധനമന്ത്രാലയം.
വ്യാജ ജിഎസ്ടി റജിസ്ട്രേഷനുകളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉന്നതതലയോഗം വിളിച്ചു.
റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്ര കേന്ദ്ര പരോക്ഷ നികുതി ബോർഡ് ചെയർമാൻ വിവേക് ജോഹ്റി അടക്കമുള്ളവർ പങ്കെടുത്തു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ആധാർ, പാൻ എന്നിവ ദുരുപയോഗിച്ച് വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കുന്നതായി കേന്ദ്ര കഴിഞ്ഞ ദിവസം സ്ഥിത കരിച്ചിരുന്നു.
വ്യാജ കണക്ക് കാണിച്ചു ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സ്വന്തമാക്കുകയാണ് ഇവർ ചെയ്യുന്നത്.