GST പരിശോധന; ആക്രിമേഖലയിൽ 68 കോടിയുടെ വെട്ടിപ്പ്
ചെങ്ങന്നൂർ, തൃശ്ശൂർ, ആല പുഴ, കൊല്ലം ജില്ലകളിലെ ഒമ്പത് ആക്രിക്കച്ചവടസ്ഥാപനങ്ങൾ ചരക്ക്-സേവന നികുതിയടയ്ക്കാതെ 67.96 കോടി രൂപയുടെ വെട്ടി നടത്തിയതായി കണ്ടെത്തൽ.
സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗത്തിന്റെ ചെങ്ങ ന്നൂർ സ്‌ക്വാഡാണ് വെട്ടിപ്പു കണ്ടെത്തിയത്. ഇരുമ്പ്, ഉരുക്ക് ആക്രി കച്ചവട സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
വെട്ടിപ്പുകണ്ടെത്തിയത് തൃശ്ശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ആണ്. ചെങ്ങന്നൂർ സ്‌ക്വാഡ് ആറു മാസമായി അഞ്ചു ജില്ലകളിൽ ഇതുസംബന്ധിച്ച അന്വേഷണ ത്തിലായിരുന്നു. തൃശ്ശൂർ ജില്ലയിലെ ആറുകേന്ദ്രങ്ങളിലും ആല പുഴയിലെ രണ്ടുകേന്ദ്രങ്ങളിലും കൊല്ലത്തെ ഒരു കേന്ദ്രത്തിലും ഒരേസമയം നടത്തിയ പരിശോ ധനയിലാണു വെട്ടിപ്പുകൾ കണ്ടെത്തിയത്.
മൂന്നുസ്ഥാപനങ്ങൾ ചരക്കു കൈമാറ്റം നടത്താതെ ബിൽ ട്രേഡിങ് മാത്രം നടത്തി ഇൻപുട്ട് ടാക്സ് വെട്ടിച്ചുവരുകയായിരുന്നു
ഇതു തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്ഥാപനത്തിന്റെ ബിനാമി യാണെന്നാണു കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ സ്ഥാപന ങ്ങളിലെ ചീഫ് അക്കൗണ്ടന്റു മാർ നികുതിവെട്ടിപ്പുനടന്നതാ യി മൊഴിനൽകി. നികുതിയും പിഴപ്പലിശയും അടയ്ക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.