ആക്രി കച്ചവടത്തിന്റെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പ്-മുഖ്യ കണ്ണികളിൽ ഒരാൾ അറസ്റ്റിൽ.
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പിന്റെ ഇന്റലിജൻസ് / എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ “ഓപ്പറേഷൻ പാം ട്രീ” എന്ന പേരിൽ നടത്തിയ പരിശോധനകളിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ ശൃംഖലയിലെ മുഖ്യ കണ്ണികളിൽ ഒരാളായ സന്ദീപ് സതി സുധ എന്ന വ്യക്തിയെ ജി.എസ്.ടി നിയമം സെക്ഷൻ 69 പ്രകാരം അറസ്റ്റ് ചെയ്തു .
ഇത്തരം നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെയുള്ള അന്വേഷണവും നടപടികളും ശക്തമായി തുടരും.