ടാക്സ് കൺസൾട്ടൻസ് ആൻഡ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ഏകദിന സെമിനാർ നടത്തി ; സംസ്ഥാന GST ജോയിന്റ് കമ്മീഷണർ പ്രജനി രാജൻ ഉദ്ഘാടനം നിർവഹിച്ചു
കൊച്ചി: ജിഎസ് ടി യുടെ ഏഴാമത് വാർഷിക ദിനത്തിൽ, ടാക്സ് കൺസൾട്ടൻസ് ആൻഡ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ, കേരള, എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജി എസ് ടി യുടെ 7 വർഷങ്ങൾ ഏകദിന സെമിനാർ 2024 ജൂലൈ ഒന്നിന് എറണാകുളം കച്ചേരിപ്പടി ആശിർ ഭവനിൽ വച്ച് ജില്ലാ പ്രസിഡന്റ് യഹിയ പരീതിന്റെ അധ്യക്ഷതയിൽ നടന്നു.
ജില്ലാ സെക്രട്ടറി രാജേഷ് കുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണർ ശ്രീമതി പ്രജനി രാജൻ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ അനിൽകുമാർ ജി എസ് ടി - എഴ് വർഷങ്ങൾ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
സംഘടനയുടെ ലീഗൽ സെൽ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി റിയാസ് എ ജെ, കേരള വ്യാപാരി വ്യവസായി സമിതിയെ പ്രതിനിധീകരിച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി വസന്ത് മാത്യു, ഭാരതീയ വ്യാപാരി വ്യവസായി സംഘത്തെ പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റ് കെ കെ മുരളി, കേരള മാർച്ചന്റ്സ് ചേമ്പർ ഓഫ് കോമേഴ്സിനെ പ്രതിനിധീകരിച്ച് പബ്ലിക് റിലേഷൻസ് സെക്രട്ടറി കെ എം ജോൺ എന്നിവർ ജിഎസ്ടിയുടെ ഏഴ് വർഷങ്ങൾ, വ്യാപാരികളുടെ വിലയിരുത്തലുകൾ നടത്തി.
സെമിനാറിന് ആശംസകൾ അറിയിച്ചുകൊണ്ട് ടി സി പി എ കെ സംസ്ഥാന ട്രഷറർ ഇ കെ ബഷീർ, സംസ്ഥാന സെക്രട്ടറി പി കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
വിശിഷ്ട വ്യക്തിത്വങ്ങളെ സംഘടന പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ ട്രഷറർ ഇ ബി എ ലൈനിൻ സെമിനാറിന് നന്ദി അറിയിച്ചു.