ആലപ്പുഴയില്‍ ആഡംബര നൗകകളിലെ 5 കോടി നികുതി വെട്ടിപ്പ്- സംസ്ഥാന ജി. എസ്. ടി. വകുപ്പ് പിടികൂടി.
ആലപ്പുഴയില്‍ ആഡംബര നൗകകളില്‍ സവാരി തരപ്പെടുത്തുന്ന സ്ഥാപനത്തില്‍ സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന.
5 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ പരിശോധനയില്‍ ഏകദേശം 90 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. തുടരന്വേഷണം നടന്നുവരുന്നു.
അന്വേഷണത്തിന് നേതൃത്വം നലകിയത് എറണാകുളം ഇന്റലിജന്‍സ് യൂണിറ്റ് 5 ലെയും പരിശോധനയില്‍ ഒപ്പം പങ്കെടുത്ത യൂണിറ്റ് 2, 3 4, 6 എന്നിവയിലെയും ഉദ്യോഗസ്ഥർ ആണ്.