ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർ ; 1.5 കോടി വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ്
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർ ; 1.5 കോടി വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ്
കൃത്യമായ സമയപരിധിക്കുള്ളില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർ കർശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഐടി വകുപ്പ്.
ഓരോ മേഖലയിലുമുള്ള ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ പ്രത്യക്ഷ നികുതി ബോര്‍ഡ്(സിബിഡിടി) ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാധ്യതയുണ്ടായിട്ടും ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരും നികുതി വിധേയ വരുമാനമുള്ളവര്‍ക്കു പുറമെ സ്രോതസില്‍ നിന്ന് നികുതി(ടിഡിഎസ്) ഈടാക്കിയിട്ടും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരും ഈ കൂട്ടത്തില്‍ പെടും.
ഇത്തരത്തില്‍ 1.5 കോടിയിലേറെ പേര്‍ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. കൂടാതെ ടിഡിഎസ് നല്‍കിയിട്ടുള്ള നിരവധി വ്യക്തികളും സ്ഥാപനങ്ങളും റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലന്ന് കണ്ടെത്തിയതായും ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
2022-23 സാമ്ബത്തിക വര്‍ഷത്തില്‍ 8.9 കോടി നികുതി ദായകരാണ് ഉണ്ടായിരുന്നത്. റിട്ടേണ്‍ നല്‍കിയതാകട്ടെ 7.4 കോടിയും. ടിഡിഎസ് ഉണ്ടായിട്ടും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത 1.5 കോടി പേര്‍ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്. ഫയല്‍ ചെയ്യാത്തവരില്‍ ഏറെപേരും വ്യക്തിഗത വിഭാഗത്തിലുള്ളവരാണ്. 1,21,000 സ്ഥാപനങ്ങളുമുണ്ട്
പാന്‍ നമ്ബറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി വലിയ തുകയുടെ ഇടപാട് നടത്തിയിട്ടുള്ളവര്‍ എറെയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാനും റിട്ടണ്‍ നല്‍കാതിരുന്നതിന് വിശദീകരണം ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.