റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

സംസ്ഥാനത്തെ ഓട്ടോ മൊബൈല്‍ സ്ഥാപനമായ ഇന്‍ഡസ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനമായി.

രണ്ടുവര്‍ഷ കാലാവധിയില്‍ വേതനത്തില്‍ 3200 രൂപയുടെ വര്‍ധനയും കൂടാതെ മറ്റ് അലവന്‍സുകളിലും ആനുപാതികമായ വര്‍ധയും തൊഴിലാളികള്‍ക്ക് ലഭിക്കും. 2019 ഡിസംബര്‍ 31 ന് മുന്‍പ് സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച മുഴുവന്‍ തൊഴിലാളികളേയും 11000 രൂപ പ്രതിമാസ വേതനത്തില്‍ സ്ഥിരപ്പെടുത്തും. 5 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാകുന്നമുറയ്ക്ക് എല്ലാ തൊഴിലാളികള്‍ക്കും സര്‍വീസ് വെയ്റ്റേജ് ഉറപ്പുവരുത്തും. എല്ലാ തൊഴിലാളികള്‍ക്കും യൂണിഫോമും കൂടാതെ തയ്യല്‍ കൂലി നിലവിലുളളതില്‍ നിന്നും 10 ശതമാനം വര്‍ധിപ്പിച്ചുനല്‍കും. ഇ.എസ്.ഐ പരിധി കഴിഞ്ഞ എല്ലാ തൊഴിലാളികള്‍ക്കും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിച്ച് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും.   

2022 ജനുവരി മുതല്‍ ജൂണ്‍ മാസം വരെയുളള ആറ് മാസത്തെ വേതനത്തിന്റെ കുടിശിക 2022 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്ന് തുല്യ ഗഡുക്കളായി നല്‍കും. സ്ഥാപനത്തിന്റെ മേലോട്ടുളള നടത്തിപ്പിന് തൊഴിലാളികളുടെ എല്ലാവിധ പിന്തുണയും ട്രേഡ് യൂണിയനുകള്‍ വാഗ്ദാനം ചെയ്തു. സേവന വേതന വ്യവസ്ഥകളുടെ കാലാവധി 2024 ജൂണ്‍ 30 വരെ ഉണ്ടാകുമെന്ന് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി. സുരേഷ് കുമാര്‍ അറിയിച്ചു.  

Also Read

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രവർത്തനക്ഷമതയ്ക്കുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ പുറത്തിറക്കി.

കേരള സർക്കാരിന്റെ ഡിയർനെസ് അലവൻസ് വർദ്ധിപ്പിച്ച് ഉത്തരവിറക്കി: സാമ്പത്തിക ബാധ്യതയെക്കുറിച്ച് സംശയങ്ങൾ ഉയരുന്നു

ആദായനികുതി ബിൽ 2025 ലെ വ്യവസ്ഥകളെക്കുറിച്ചുള്ള ആദായനികുതി നിയമങ്ങളെയും അനുബന്ധ ഫോമുകളെയും കുറിച്ച് CBDT നിർദ്ദേശങ്ങൾ തേടുന്നു.

ഒടിപി അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയ പ്രക്രിയയിലൂടെ പങ്കാളികൾക്ക് അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനായി സിബിഡിടി ഇ-ഫയലിംഗ് പോർട്ടലിൽ ഒരു യൂട്ടിലിറ്റി ആരംഭിച്ചു

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ  ഇരിപ്പിടം,കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ നൽകണം; സർക്കുലർ നിർദ്ദേശം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; സർക്കുലർ നിർദ്ദേശം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം

അനധികൃത ഫ്ലെക്സ് ബോർഡുകൾ: ഹൈക്കോടതി അന്തിമ ഉത്തരവിറക്കി; നിലവിലെ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശം

Loading...