ജെറ്റ്‌എയര്‍വേയ്സിന്റെ ഓഫീസിലും സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും സി.ബി.ഐ റെയ്ഡ്.
ജെറ്റ്‌എയര്‍വേയ്സിന്റെ ഓഫീസിലും സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും സി.ബി.ഐ റെയ്ഡ്. കനറ ബാങ്കില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന.
ഗോയലുമായി ബന്ധപ്പെട്ട് 538 കോടിയുടെ തട്ടിപ്പ് കേസാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡല്‍ഹി, മുംബൈ നഗരങ്ങളിലായി ഏഴോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജെറ്റ് എയര്‍വേയ്സിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. സാമ്ബത്തിക പ്രതിസന്ധി മൂലം 2019 ഏപ്രിലില്‍ ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തിയിരുന്നു.
2021 ജൂണില്‍ കമ്ബനിയെ ഒരു കണ്‍സോട്യം ഏറ്റെടുത്തിരുന്നു. ജെറ്റ് എയര്‍വേയ്സ് വീണ്ടും സര്‍വീസ് തുടങ്ങാനിരിക്കെയാണ് സ്ഥാപനത്തില്‍ വീണ്ടും സി.ബി.ഐ പരിശോധന നടത്തിയിരിക്കുന്നത്. അതേസമയം, കമ്ബനിയുടെ പുതിയ ഉടമസ്ഥരുമായി ബന്ധപ്പെട്ടല്ല പരിശോധനയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.