പ്രമുഖ ടെലികോം സേവനദാതാവായ റിലയൻസ് ജിയോ ഇൻഫോകോമ്മിനും ടാറ്റ കമ്മ്യൂണിക്കേഷൻസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.
പ്രമുഖ ടെലികോം സേവനദാതാവായ റിലയൻസ് ജിയോ ഇൻഫോകോമ്മിനും ടാറ്റ കമ്മ്യൂണിക്കേഷൻസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.
എന്നാല്‍, ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരെ റിലയൻസ് ജിയോയും ടാറ്റ കമ്മ്യൂണിക്കേഷനും അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഇരു കമ്ബനികളും നോട്ടീസിന് അപ്പീല്‍ നല്‍കിയതോടെ വിഷയം ഇപ്പോള്‍ ഇൻകം ടാക്സ് കമ്മിഷണറിന് (അപ്പീല്‍സ്) മുമ്ബാണുള്ളത്. ആദായ നികുതി വകുപ്പിന്റെ പുതിയ നോട്ടീസിനെതിരെ, പുനര്‍വിചാരണ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ടാറ്റ കമ്മ്യൂണിക്കേഷൻ പ്രതികരിച്ചു.
ആദായ നികുതി വകുപ്പിന്റെ മുംബൈ ഘടകമാണ് ഇന്റര്‍കണക്ഷൻ യൂസേജ് ചാര്‍ജുമായി (IUC) ബന്ധപ്പെട്ട് ഇരു കമ്ബനികളോടും വിശദീകരണം തേടിയിരിക്കുന്നത്. എന്നാല്‍, റിലയൻസ് ജിയോ വിഷയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.