100 കോടിയുടെ ക്രമക്കേട് നടന്നതായി ആരോപണം; കണ്ടല ബാങ്കില്‍ ഇഡി റെയ്‌ഡ് ; സിപിഐ നേതാവിൻ്റെ വീട്ടിലും റെയ്‌ഡ്. റെയ്‌ഡ് നടക്കുന്നത് പത്തംഗ സംഘത്തിന്‍റെ നേതൃത്വത്തില്‍.
നൂറു കോടി രൂപയുടെ ക്രമക്കേട് ആരോപിക്കപ്പെട്ട കണ്ടല സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ് (ED Raid at Kandala Bank). പത്തംഗ സംഘത്തിന്‍റെ നേതൃത്വത്തില്‍ കണ്ടല ബാങ്കിലും മുന്‍ ബാങ്ക് പ്രസിഡൻ്റിൻ്റെ വീട്ടിലുമാണ് പരിശോധന. രണ്ട് ബാങ്ക് സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് രാവിലെ 6 മണിക്കാണ് പരിശോധന തുടങ്ങിയത്.
സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്റായിരുന്ന ഭരണസമിതിക്കെതിരെയാണ് പരാതി. പരാതിയെ തുടർന്നാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് സംഘം എത്തിയത് അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളും ഇ ഡി പരിശോധിക്കും. ഇ ഡിയുടെ പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്.
പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലും പരിശോധ നടക്കുന്നുണ്ട്. പല ടീമുകളായി ആണ് പരിശോധന.