സംസ്ഥാന ബജറ്റ് അവതരണം നാളെ. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രാവിലെ 9 ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും.

സംസ്ഥാന ബജറ്റ് അവതരണം നാളെ. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രാവിലെ 9 ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും.

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി  സമയത്താണ് ബജറ്റ് അവതരണമെന്നത് ശ്രദ്ധേയമാണ്. ക്ഷേമപെന്‍ഷന്‍ വര്ധിപ്പിക്കുമോ എന്നത് നാളെയോടുകൂടി അറിയാം. നിലവില്‍ 1600 രൂപയായിരിക്കുന്ന ക്ഷേമപെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച്‌ 1700 രൂപയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ചെലവ് ചുരുക്കി വരുമാനം വര്‍ധിപ്പിക്കുക എന്നുള്ളതായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ വെല്ലുവിളി.

 കെ-റെയില്‍ പോലെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയ്ക്കും, മാറ്റി വകയിരുത്തേണ്ട തുകയ്ക്കും പലതരത്തില്‍ ധനമന്ത്രിയ്ക്ക് കണക്കു കൂട്ടലുകള്‍ നടത്തേണ്ടി വരും. സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടായേക്കും. വിവിധ നികുതികളും ഫീസുകളും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തനത് വരുമാനം കൂട്ടാന്‍ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളാകും എന്നതായിരിക്കും ഇത്തവണ ബജറ്റിന്റെ ഹൈലൈറ്റ്.

സാമ്ബത്തിക ഞെരുക്കം അതിരൂക്ഷമാണ്. വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനുമുള്ള കര്‍ശന നടപടികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നിരിക്കെയാണ് നികുതികളും ഫീസുകളും എല്ലാം ബജറ്റിന്റെ പരിഗണനാ പട്ടികയില്‍ ഇടം നേടുന്നത്.

അതായത്, ഭൂമിയുടെ ന്യായ വില വര്ദ്ധനവില്‍ തുടങ്ങി മോട്ടോര്‍ വാഹന നികുതി അടക്കം വിവിധ നികുതി ഇനങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഇത്തവണ ഉണ്ടായേക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തുന്ന വിഹിതം വെട്ടിച്ചുരുക്കി പകരം വരുമാന വര്‍ദ്ധനക്ക് നടപടികള്‍ വരും. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിരക്ക് കൂടും. ഇക്കാര്യങ്ങളിലെല്ലാം കാലോചിത പരിഷ്കരണങ്ങള്‍ ഉണ്ടാകുമെന്ന സൂചന നേരത്തെ തന്നെ ധനമന്ത്രി നല്‍കിയിരുന്നു.

കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ട 602 കോടിയുടെ അധിക വിഭവ സമാഹരണം കൊണ്ട് ഇത്തവണ പിടിച്ച്‌ നില്‍ക്കാനാകില്ല. ഭൂമിയുടെ ന്യായവിലയില്‍ പ്രതീക്ഷിക്കുന്നത് കുറഞ്ഞത് 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. അതേസമയം, സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പെട്രോള്‍ ഡീസല്‍ നികുതി വര്‍ദ്ധനയില്‍ കൈവയ്ക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ലെന്നാണ് സൂചന

കിഫബിക്ക് ഇത്തവണ വന്‍ തുകകള്‍ നീക്കിവെക്കാന്‍ സാധ്യത ഇല്ല. വന്‍കിട പദ്ധതികള്‍ക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12562 കോടി രൂപ സംസ്ഥാനത്തിന്റെ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കേരളം. നാളിതുവരെ 73,851 കോടിയുടെ 986 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന് 53,851 കോടിയും ഭൂമിയേറ്റെടുക്കല്‍ പദ്ധതികള്‍ക്ക് 20000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 449 പദ്ധതികള്‍ക്ക് അനുമതി കിട്ടിയ പൊതുമരാമത്ത് വകുപ്പാണ് ഏറ്റവും മുന്നില്‍. 142 പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലും 93 പദ്ധതികള്‍ ജലവിഭവ വകുപ്പിന് കീഴിലും , 65 പദ്ധതി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുമുണ്ട്. പണമില്ലാതെ പദ്ധതികള്‍ മുടങ്ങുന്ന അവസ്ഥയില്‍ 10000 കോടി കടമെടുക്കാന്‍ ഗ്യാരണ്ടി നില്‍ക്കണമെന്ന കിഫ്ബിയുടെ ആവശ്യം നിലവില്‍ അംഗീകരിക്കാന്‍ തരമില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. പ്രതിസന്ധിയുണ്ടെങ്കില്‍ കാരണം കേന്ദ്രനയങ്ങളാണെന്ന നിലപാടിലാണ് ധനമന്ത്രി

31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത് , പൊതുവിപണിയില്‍ നിന്ന് കടമെടുത്തും വിവിധ സെസ്സുകള്‍ വഴിയും കിട്ടിയത് 19220 കോടി, റവന്യു മോഡല്‍ പദ്ധതി വഴി കിട്ടിയ വരുമാനം 762 കോടി. നിലവില്‍ പണി തുടങ്ങിയ പദ്ധതികള്‍ തീര്‍ക്കാന്‍ പോലും പണം തികയാത്ത അവസ്ഥയില്‍ വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ ഈവര്‍ഷത്തെ ബജറ്റില്‍ ഉണ്ടാകാനിടയില്ല

പെന്‍ഷന്‍ പ്രായം കൂട്ടാന്‍ സാധ്യത കുറവാണ്‌. ജനങ്ങള്‍ക്ക് പരമാവധി വരുമാനവും തൊഴിലും ലഭിക്കുന്ന നിര്‍ദേശങ്ങളാകും ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാവുകയെന്നാണ് സൂചന.

2022-23 സാമ്ബത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.1% കൂടുതലായിരുന്നു. നടപ്പു സാമ്ബത്തിക വര്‍ഷം പെന്‍ഷനായി 2,07,132 കോടി രൂപ ചിലവഴിക്കുമെന്നും സര്‍ക്കാര്‍ കണക്കാക്കിയിരുന്നു. പലിശ അടയ്ക്കുന്നതിനുള്ള ചിലവ് 9,40,651 കോടി രൂപയായും കണക്കുകൂട്ടി, ഇത് സര്‍ക്കാരിന്റെ ചിലവിന്റെ 23.8% ആണ്.

കെഎസ്‌ആര്‍ടിസി കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ വര്‍ഷമാണ് കഴിഞ്ഞു പോകുന്നത്. ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാന്‍ പോലുമാകാതെ ഉഴറുന്ന കെഎസ്‌ആര്‍ടിസിക്ക് ജീവശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

സാധാരണ ബജറ്റുകളിലേതു പോലെ അടിസ്ഥാന സൗകര്യ വികസനത്തിന് മിനിമം തുക ഇത്തവണയും മാറ്റി വയ്ക്കുമെന്ന് ഉറപ്പാണ്. ഗതാഗത കുരുക്കള്‍ അഴിക്കാന്‍ ദീര്‍ഘവീക്ഷണത്തോടയുള്ള പദ്ധതികള്‍ പ്രതീക്ഷിക്കപ്പെടുന്നു. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധം പരിസ്ഥിതി സൗഹൃദ നടപടികളും പ്രഖ്യാപനത്തിലുണ്ടാകാം.

Also Read

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട് ; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

Loading...