ലയൺസ് ബജറ്റ് അവതരണം ഇന്ന് നാലുമണിക്ക് ; ഗവർണർ ഡോ. ബീന രവി കുമാർ ഉദ്ഘാടനം ചെയ്യും : നിയുക്ത ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അധ്യക്ഷത വഹിക്കും.
കൊച്ചി:- ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318സി യുടെ 2024-2025 വർഷത്തിലേക്കുള്ള ബജറ്റ് അവതരണവും പ്രോജക്ടുകളുടെ വിവരണവും ജൂൺ 9-ന് വൈകീട്ട് നാലുമണിക്ക് പാലാരിവട്ടം മൺസൂൺ എംപ്രസ് ഹോട്ടലിൽ നടക്കും.
ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിലും ഏകദേശം 46,000 ക്ലബ്ബുകളിലായി 1.4 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ സർവീസ് ക്ലബ്ബ് ഓർഗനൈസേഷനാണ് ലയൺസ് ക്ലബ് ഇൻ്റർനാഷണൽ.
ലയൺസ് ഡിസ്ട്രിക്ട് 318C യിൽ എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ റവന്യൂ ജില്ലകളിലായി ഏകദേശം 150 ഓളം ക്ലബ്ബുകൾ നിലവിൽ ഉണ്ട്.
ലയൺസ് ഡിസ്ട്രിക്ട് 318C നിയുക്ത ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അധ്യക്ഷത വഹിക്കും.
ഗവർണർ ഡോ. ബീന രവി കുമാർ ഉദ്ഘാടനം ചെയ്യും. ഇൻ്റർനാഷണൽ പ്രതിനിധികളായ എ.വി. വാമനകുമാർ, വി.അമർനാഥ് എന്നിവർ ഇൻ്റർനാഷണൽ പ്രോജക്ടുകളുടെ വിവരണം നടത്തുമെന്ന് മീഡിയ സെക്രട്ടറി കുമ്പളം രവി അറിയിച്ചു.