മണപ്പുറം ഫിനാൻസിൽ ഇഡി പരിശോധന: കമ്പനിയുടെ പേരിൽ വൻതോതിൽ കള്ളപ്പണം ഇടപാടുകൾ നടന്നതായി സംശയിക്കുന്നു
കേരളത്തിലെ തൃശൂരിലെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഏജൻസി ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി.
ചട്ടങ്ങൾ പാലിക്കാതെ നിക്ഷേപകരിൽ നിന്നു ധനസമാഹരണം നടത്തിയെന്ന പരാതിയിൽ സ്വകാര്യ ധനകാര്യ സ്ഥാപ നമായ മണപ്പുറം ഫിനാൻസിന്റെ ആറു കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരികളും മരവിപ്പിച്ചു.
ബുധനാഴ്ച രാവിലെ തുട ങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. റിസർവ് ബാങ്ക് ചട്ടങ്ങൾ പാലിക്കാതെ 150 കോടി രൂപ യോളം നിക്ഷേപകരിൽ നിന്നു സമാഹരിച്ചതായാണു പരാതി.
ജീവനക്കാരുടെ മൊഴിയും രേഖ പ്പെടുത്തി. രേഖകൾ വിശദമായി പരിശോധിച്ചാൽ മാത്രമേ ചട്ടലം ഘനം സംബന്ധിച്ച ആരോപണ ങ്ങളിൽ കൂടുതൽ വ്യക്തത വരൂ.
പ്രമോട്ടർ വിപി നന്ദകുമാറിന്റെ ഓഫീസിലും വസതിയിലും ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി.
മണപ്പുറം അഗ്രോ ഫാംസ് 2012നു മുൻ സ്വീകരിച്ച നിക്ഷേപ ങ്ങളെപ്പറ്റിയായിരുന്നു പരിശോധനയെന്നും ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും കൈമാറിയതായും മണപ്പുറം ഫിനാൻസ് കമ്പനി സെക്രട്ടറി സ്റ്റോക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട ഡയറക്ടർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ചീഫ് ഫിനാൻസ് ഓഫീസർമാർ തുടങ്ങി നിരവധി ജീവനക്കാരെ ഉടൻ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഏജൻസിയായ ഇഡിയുടെ അറിയിച്ചു.
ഇതിനായി അടുത്തയാഴ്ച മുതൽ ചോദ്യം ചെയ്യലിന് സമൻസ് അയക്കുന്ന ജോലികൾ ആരംഭിക്കും. കമ്പനിക്കും കമ്പനിയുടെ ഡയറക്ടർമാർക്കുമിടയിൽ പണം തിരിമറി നടത്തിയെന്നും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടിയെന്നും അന്വേഷണ ഏജൻസി പറയുന്നു.
ഏകദേശം 53 കോടി രൂപയെക്കുറിച്ചും ഇത്രയും തുക നൽകിയ വ്യക്തികളുടെ കെവൈസി ഇല്ലെന്ന് അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്.
കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് എട്ട് ബാങ്ക് അക്കൗണ്ടുകളും ചില സ്വത്തുക്കളും തല് ക്കാലം മരവിപ്പിച്ചിരിക്കുകയാണ്.
60 സ്ഥിര ആസ്തികൾ, വസ്തുവുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ ഏജൻസി മരവിപ്പിച്ചിട്ടുണ്ട്, അതിനാൽ നിലവിൽ ഒരു ഇടപാടും നടത്താനോ വസ്തു വിൽക്കാനോ കഴിയില്ല.