സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സാമ്ബത്തിക സ്വാധീനം ചെലുത്തുന്നവരെ പിന്തുടരുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സാമ്ബത്തിക സ്വാധീനം ചെലുത്തുന്നവരെ പിന്തുടരുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
അവരില്‍ പലരും ഗൂഢലക്ഷ്യങ്ങളുള്ളവരും വഞ്ചനാപരമായ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നവരോ ആണെന്ന് ധനമന്ത്രി പറഞ്ഞു.
നിക്ഷേപത്തിനും സമ്ബാദ്യത്തിനും നല്ല ഉപദേശം നല്‍കുന്ന വിദഗ്ധരുണ്ടെങ്കിലും, ചിലരെങ്കിലും പലരെയും ചതിക്കുഴികളിലെത്തിക്കുന്നു, ഇത്തരം ആപ്പുകളില്‍ ആക്യഷ്ടരായി ചതിക്കുഴിയില്‍പ്പെടുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്നും സീതാരാമന്‍ ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.
"ഈ ഘട്ടത്തില്‍ അവരെ നിയന്ത്രിക്കാന്‍ എനിക്ക് നിര്‍ദ്ദേശമില്ല," “എന്നാല്‍ ജാഗ്രതാ വാക്ക് പ്രധാനമാണെന്നും ധനമന്ത്രികൂട്ടിച്ചേര്‍ത്തു.
തട്ടിപ്പുകള്‍ നടത്തുന്ന ആപ്പുകള്‍ തടയാനും പൗരന്മാരുടെ അധ്വാനിച്ച പണം സംരക്ഷിക്കാനും സര്‍ക്കാര്‍ ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (MEITY), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.