ജൂൺ 30 നകം Form-4ൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വ്യക്തമായ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർഷിക റിട്ടേൺ നൽകണം
2016-ലെ ഹസാർഡസ് ആൻഡ് അദർ വേസ്റ്റ് (മാനേജ്‌മെന്റ് ആൻഡ് ട്രാൻസ് ബൗൺഡറി മൂവ്‌മെന്റ് റൂൾസിലെ ചട്ടം 6 പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഓതറൈസേഷൻ നേടിയിരിക്കണം.
അപകടകരമായതും മറ്റുള്ളതുമായ മാലിന്യങ്ങൾ (SCHEDULE I - IV) കൈകാര്യം ചെയ്യൽ, ഉൽപാദിപ്പിക്കൽ, ശേഖരണം, സംഭരണം, പാക്കേജിംഗ്, ഗതാഗതം, ഉപയോഗം, സംസ്‌കരണം, പ്രോസസിംഗ്, പുനഃചംക്രമണം, വീണ്ടെടുക്കൽ, പ്രീ-പ്രോസസിംഗ്, കോ-പ്രോസസിംഗ്, വിനിയോഗം, വിൽപന, കൈമാറ്റം അല്ലെങ്കിൽ നിർമ്മാർജ്ജനം ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ അധികാരി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നാണ് ഓതറൈസൈഷൻ നേടേണ്ടത്. ഈ ചട്ടങ്ങൾ പ്രകാരം, സ്ഥാപന അധികാരി നിർബന്ധമായും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂൺ 30 നകം Form-4ൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വ്യക്തമായ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർഷിക റിട്ടേൺ നൽകണം.
മാനിഫെസ്റ്റും വാർഷികറിട്ടേണും ഓൺലൈനായി നൽകുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഹസാർഡസ് വേസ്റ്റ് മൊഡ്യൂൾ https://keralapcbonline.com എന്ന ഓൺലൈൻ അനുമതി പോർട്ടലിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചട്ടങ്ങൾക്ക് കീഴിൽ വരുന്ന എല്ലാ സ്ഥാപന അധികാരികളും ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ മാനിഫെസ്റ്റുകളും വാർഷിക റിട്ടേണും നൽകണം. അതിനു വേണ്ടിയുള്ള യൂസർ മാന്വൽ https://keralapcbonline.com ൽ 'User manuals' എന്ന തലക്കെട്ടിന് കീഴിലും ബോർഡിന്റെ വെബ്‌സൈറ്റായ https://kspcb.kerala.gov.inൽ 'Home - Public Awareness' എന്ന തലക്കെട്ടിന് കീഴിലും ലഭ്യമാണ്. സാങ്കേതിക പിന്തുണ e-mail വഴിയും ഫോൺ വഴിയും ലഭിക്കുന്നതാണ് (ഇ-മെയിൽ: [email protected], ഫോൺ: +91 9497719008).