അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന തുക: അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പുതിയ വെബ് പോർട്ടൽ
അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പുതിയ വെബ് പോര്‍ട്ടലിനാണ് ആര്‍ബിഐ രൂപം നല്‍കിയിരിക്കുന്നത്. ഇതോടെ, ഉടമകള്‍ക്ക് അക്കൗണ്ട് സംബന്ധിച്ച അവകാശവാദം ഉന്നയിക്കാൻ എളുപ്പത്തില്‍ സാധിക്കും. അക്കൗണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ ഒറ്റ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് അവകാശവാദം ഉന്നയിക്കാൻ ബാങ്കുകളുടെ ശാഖകള്‍ സന്ദര്‍ശിക്കേണ്ടതായി വരില്ല.
അണ്‍ക്ലൈമ്ഡ് ഡെപ്പോസിറ്റ് ഗേറ്റ് വേ ടു ആക്സസ് ഇൻഫര്‍മേഷൻ അഥവാ ‘ഉദ്മം’ പോര്‍ട്ടലും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി കൈകോര്‍ത്താണ് പുതിയ പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുന്നത്. വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പണം ഒറ്റ പോര്‍ട്ടലിലൂടെ കണ്ടെത്താൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. 10 വര്‍ഷത്തിലധികമായി നിര്‍ജീവമായ അക്കൗണ്ടുകളുടെ വിവരങ്ങളാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് വിവരങ്ങള്‍ പോര്‍ട്ടലില്‍ തിരയാവുന്നതാണ്.ഏകദേശം 35,012 കോടി രൂപയാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്.
udgam.rbi.org.in എന്ന പോര്‍ട്ടലിലാണ് വിവരങ്ങള്‍ ലഭിക്കുക. ആദ്യ ഘട്ടത്തില്‍ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെൻട്രല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യ, സിറ്റി ബാക്ക് എന്നിങ്ങനെ 7 ബാങ്കുകളുടെ നിര്‍ജീവമായ അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഒക്ടോബര്‍ 15-നകം രാജ്യത്തെ മുഴുവൻ ബാങ്കുകളെയും പോര്‍ട്ടലിന് കീഴില്‍ ഉള്‍പ്പെടുത്തുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.