ഏകദിന വിവരാവകാശ ശില്പശാല:- മെയ് 25, ശനിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ
ഏകദിന വിവരാവകാശ ശില്പശാല 2024 മെയ് 25, ശനിയാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ
സംഘാടകർ : RTI കേരള ഫെഡറേഷൻ & ചാവറ കൾച്ചറൽ സെന്റർ.
വിരാവകാശ നിയമം കൂടുതൽ ജനകീയ മാക്കുന്നതിനും വിരാവകാശ നിയമം എന്ത്? എങ്ങനെ നടപ്പാക്കാം? എന്നീ വിഷയങ്ങൾ പഠിക്കുന്നതിനും ചർച്ചയ്ക്കുമായാണ് ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
വിവരാവകാശ നിയമത്തെ ജനകീയമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും നിരവധി പരിശീലന പദ്ധതികൾ ആവിഷ്ക്കരിക്കുകയും ഇപ്പോൾ ഉപഭോക് തൃതർക്ക പരിഹാര കമ്മീഷൻ എറണാകുളം പ്രസിഡന്റ്റുമായ ശ്രീ. ഡി. ബി. ബിനു മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന വിവരാവകാശ കമീഷണർ ശ്രീ. അബ്ദുൽ ഹക്കീം ശില്പശാല ഉത്ഘാടനം ചെയ്യും. ഈ രംഗത്തെ വിദഗ്ദർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. കൂടാതെ വിവരാവകാശ നിയമം പരിഷ്കരിച്ച പുതിയ പതിപ്പ്, പുസ്തകം അന്നേ ദിവസം പ്രകാശനം ചെയ്യും.
വിവരാവകാശ കമ്മീഷൻ ഒഫീഷ്യൽ സിറ്റിംഗ് അന്നേദിവസം നടത്തുന്നു. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. രെജിസ്ട്രേഷൻ മറ്റു വിവരങ്ങൾക്കും പങ്കെടുക്കുവാൻ താല്പര്യമുള്ളവരും 9947850402, 9847309309,( 9447045858 ഗൂഗിൾ പേ) ബന്ധപ്പെടുക.
ശശികുമാർ മാവേലിക്കര (പ്രസിഡന്റ് )
ജോളി പവേലിൽ ( ജനറൽ സെക്രട്ടറി )
ഹരിലാൽ ( ട്രഷറർ )