രേഖകള്‍ ഫയല്‍ ചെയ്യാത്ത സംഘങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴത്തുകയില്‍ ഇളവ് നേടി മാര്‍ച്ച് 31നകം വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാം.
സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘങ്ങളില്‍ (സാംസ്‌കാരിക സംഘടനകള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍) യഥാസമയം രേഖകള്‍ ഫയല്‍ ചെയ്യാത്ത സംഘങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴത്തുകയില്‍ ഇളവ് നേടി മാര്‍ച്ച് 31നകം വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാം. ഒരു വര്‍ഷത്തേക്ക് 500രൂപ മാത്രം അടച്ചാല്‍ മതിയാകും. പദ്ധതി പ്രകാരം രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യല്‍ മുതലായ നടപടികളില്‍ നിന്നും സംഘങ്ങള്‍ക്ക് ഒഴിവാകാം.