ബില്ലുകളുണ്ടാക്കി 9.5 കോടിയോളം രൂപയുടെ ഇൻപുട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പ് : 2 പേരെ സംസ്ഥാന ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തു.
അടയ്ക്കാ വ്യാപാരത്തിന്റെ പേരിൽ 850 കോടി രൂപയുടെ വ്യാജ ഇടപാടുകൾ നടത്തിയ കേസിലെ പ്രധാന പ്രതിയടക്കം 2 പേരെ സംസ്ഥാന ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തു.
ബെനാമികളുടെ പേരിൽ ജിഎസ്ടി റജിസ്ട്രേഷനുകളെടുക്കുകയും ബില്ലുകളുണ്ടാക്കി 9.5 കോടി യോളം രൂപയുടെ ഇൻപുട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പു നടത്താൻ ഒത്താശ ചെയ്ത പ്രധാനപ്രതി ആലുവ കാട്ടുങ്ങൽ അലിയാർ അഷ്റഫ് (48), കൂട്ടാളി ആലപ്പുഴ വണ്ടാനം സ്വദേശി ഷൗക്കത്ത് (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 2 ദിവസമായി ഏഴിടങ്ങളിൽ നടന്നപരിശോധനയിൽ പുതിയ ജിഎസ്ടി റജിസ്ട്രേഷനുകളുടേതടക്കമുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്