വസ്തു നികുതി പിഴകൂടാതെ അടയ്ക്കാൻ സമയപരിധി നീട്ടി: എം വി ഗോവിന്ദൻ മാസ്റ്റർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴകൂടാതെ അടക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31വരെ നീട്ടി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കോവിഡ് 19ന്റെ രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് വസ്തുനികുതി അടയ്ക്കുന്നതിനുള്ള തീയതി നീട്ടിയതെന്ന് മന്ത്രി വ്യക്തമാക്കി.
നേരത്തെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും മറ്റ് സംരംഭകർക്കും വസ്തുനികുതി പിഴകൂടാതെ അടയ്ക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ്് 31വരെ ദീർഘിപ്പിച്ചിരുന്നു. കോവിഡ് വിട്ടൊഴിയാതെ നിൽക്കുന്നതിനാലാണ് സമയപരിധി ഡിസംബർ 31 വരെ നീട്ടി ഉത്തരവിറക്കിയതെന്ന് മന്ത്രി അറിയിച്ചു.