എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററിൽ സംസ്ഥാന ജി.എസ്. ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 2 കോടി രൂപയുടെ ക്രമക്കേട്
എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററിൽ സംസ്ഥാന ജി.എസ്. ടി ഇന്റലിജൻസ് വിഭാഗം കോഴിക്കോട് യൂണിറ്റ് -1 നടത്തിയ പരിശോധനയിൽ 2 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. 2020-21 മുതൽ ഇതുവരെയുള്ള കാലയളവിൽ ഏകദേശം 36 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ജി.എസ്. ടി ഇന്റലിജൻസ് വടകര യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. തുടരന്വേഷണം നടന്നുവരുന്നു.