കൊച്ചിയിലെ നികുതി പഠന കേന്ദ്രത്തിൽ നികുതി വെട്ടിപ്പ് : - കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ റെയ്ഡിൽ കണക്കിൽ കാണിക്കാതെ കോടികളുടെ നികുതി വെട്ടിച്ചതായി കണ്ടെത്തി
കൊച്ചി: എറണാകുളം രവിപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നികുതി, അക്കൗണ്ട്സ് പഠനകേന്ദ്രത്തിൽ കുട്ടികളുടെ ഫീസ് ഉൾപ്പെടെയുള്ള തുക കണക്കിൽ കാണിക്കാതെ നികുതി വെട്ടിച്ചത് കേന്ദ്ര നികുതി വകുപ്പ് കണ്ടെത്തി.
വർഷങ്ങളായി കുട്ടികളുടെ ഫീസിനത്തിൽ കളക്ട് ചെയ്യുന്ന തുക കണക്കിൽ വരവ് വയ്ക്കാതെ നികുതി വെട്ടിച്ചു വരികയായിരുന്നു. ഈ ഇനത്തിൽ രണ്ടു കോടിയോളം തുക വെട്ടിച്ചതായി അറിയാൻ കഴിയുന്നു.