30 ൻ്റെ നിറവിൽ, നികുതി മേഖലയിൽ നിറസാന്നിദ്ധ്യമായി TCPAK ; സംസ്ഥാന സമ്മേളനം 2023 മേയ് 13,14 തീയതികളിൽ കൊല്ലം സി.പി.തോമസ് നഗറിൽ

30 ൻ്റെ നിറവിൽ, നികുതി മേഖലയിൽ നിറസാന്നിദ്ധ്യമായി TCPAK ; സംസ്ഥാന സമ്മേളനം 2023 മേയ് 13,14 തീയതികളിൽ കൊല്ലം സി.പി.തോമസ് നഗറിൽ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം കൊണ്ട് നികുതി മേഖലയിൽ നിറസാന്നിദ്ധ്യമായി മാറിയ ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) യുടെ 11-ാം സംസ്ഥാന സമ്മേളനം 2023 മേയ് 13,14 തീയതികളിൽ കൊല്ലം സി.പി.തോമസ് നഗറിൽ (സി.കേശവൻ സ്മാരക ടൗൺഹാൾ) നടക്കുകയാണ്. 

സംസ്ഥാനത്ത് വാണിജ്യനികുതി നടപ്പാക്കിയ ശേഷം കൊണ്ടുവന്ന KGST., VAT, തുടങ്ങിയ നികുതി സമ്പ്രദായങ്ങൾക്ക് ശേഷം, സുപ്രധാന കേന്ദ്ര നികുതി നിയമമായ GST.യിലൂടെ നികുതി മേഖലയിൽ, കേരളം ഇപ്പോൾ ആറ് പതിറ്റാണ്ടിലേക്ക് കടക്കുകയാണ്. ആദ്യകാലങ്ങളിൽ നികുതി മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന, അസംഘടിതരായ ടാക്സ് കൺസൾട്ടൻ്റന്മാർക്കും അക്കൗണ്ടൻ്റമാർക്കും നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നതിൻ്റെ പശ്ചാത്തലത്തിൽ അവർക്കുണ്ടായ സംഘടനാ ബോധമാണ് TCPAK എന്ന സംഘടനക്ക് രൂപം നൽകിയത്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച്, കഴിഞ്ഞ 30 വർഷത്തെ ശക്തമായ പ്രവർത്തനത്തിൻ്റെ ഫലമായി സംസ്ഥാനത്ത് നികുതി മേഖലയിലെ ഏറ്റവും ശക്തമായ സംഘടനയാകാനും, ആയിരക്കണക്കിന് ടാക്സ് കൺസൾട്ടൻ്റന്മാർക്കും പ്രാക്ടീഷണറന്മാർക്കും അത്താണിയാകാനും TCPAK കഴിഞ്ഞു.

ട്രേഡ് യൂണിയൻ സംഘടന എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയോടെ ജനകീയ വിഷയങ്ങളിലും TCPAK കൈയ്യൊപ്പ് ചാർത്തിയതിൻ്റെ ഉദാഹരണമാണ് സുനാമി, മഹാപ്രളയം, കോവിഡ് മഹാമാരി തുടങ്ങിയവക്ക് സർക്കാർ ദുരിതാശ്വാസ നിധിയിലും, ദുരിതബാധിതർക്ക് നേരിട്ടും പരമാവധി സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞത്. ഒപ്പം അംഗങ്ങൾക്ക് സഹായഹസ്തമായി മാറാൻ TCPAK കഴിഞ്ഞു. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി എല്ലാ വർഷവും TCPAK യുടെ മുഖമുദ്രയായ എക്സിക്യൂട്ടിവ് ഡയറിയും, കലണ്ടറും പ്രസിദ്ധീകരിക്കാൻ കഴിയുന്നത് കെട്ടുറപ്പിൻ്റെ വിജയമാണ്. ജി.എസ്.ടി.നിലവിൽ വന്ന് അഞ്ച് വർഷങ്ങൾക്കിടയിൽ പുതിയ നികുതി നിയമങ്ങളിലും, സാങ്കേതിക വിഷയങ്ങളിലും അംഗങ്ങൾക്കും, വ്യാപാരികൾക്കും, പൊതുജനങ്ങൾക്കും യഥാസമയം പറഞ്ഞു കൊടുക്കാനും, സംശയ നിവാരണം നടത്താനും, നേരിട്ടും, സൂം വഴിയും, ആഴ്ചതോറുമുള്ള ക്ലബ്ബ് ഹൗസ് മുഖേനയും രണ്ടായിരത്തോളം ക്ലാസുകൾ പൂർത്തിയാക്കാൻ കഴിഞ്ഞത്, അക്കാഡമിക്ക് കൗൺസിലിൻ്റെ മികവ് കൊണ്ടുമാത്രമാണ്. നികുതി നിയമങ്ങളിലെ മാറ്റങ്ങൾക്കനുസൃതമായി അംഗങ്ങൾക്ക് ആവശ്യമായ വിദ്യാഭ്യാസവും, തൊഴിൽപരമായ അംഗീകാരവും നേടിയെടുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. സംസ്ഥാന സർക്കാറിൻ്റെ നികുതി പഠന കേന്ദ്രമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്സേഷനിൽ നിന്നും ഒരു വർഷത്തെ പഠനവും, ഡിപ്ലോമ ഇൻ സെയിസ് ടാക്സേഷൻ (DST) ഡിപ്ലോമയും, അതിലൂടെ GST പ്രാക്ടീസ് ചെയ്യാനുള്ള GSTP അംഗീകാരവും അംഗങ്ങൾക്ക് നേടികൊടുക്കാൻ കഴിഞ്ഞത് കൂട്ടായ വിജയമാണ്. TCPAK യുടെ പ്രവർത്തനഫലമായി സംസ്ഥാന സർക്കാരിൻ്റെ സംസ്ഥാന GST ഫെസിലിറ്റേഷൻ കമ്മിറ്റി, കേന്ദ്ര ജി.എസ്.ടി. കൗൺസിലിൻ്റെ കീഴിൽ സംസ്ഥാനത്ത് രൂപീകരിച്ച സംസ്ഥാന GST പരാതി പരിഹാര കമ്മിറ്റി എന്നിവയിൽ TCPAKക്ക് അംഗത്വം ലഭിച്ചത് വലിയൊരു അംഗീകാരാമാണ്. ഇതിനെല്ലാം കാരണഭൂതരായ മുൻ ധനമന്ത്രിമാരായ, പരേതനായ ശ്രീ.കെ.എം.മാണി, ഡോക്ടർ ടി.എം.തോമസ് ഐസക്ക് എന്നിവർ എന്നും സ്മരിക്കപ്പെടുന്നു. 

കോവിഡ് മഹാമാരിയിൽ രാജ്യം തന്നെ അടച്ചുപൂട്ടി, ജനങ്ങൾ ആശങ്കയിലായിരുന്ന സമയത്ത് വിവിധതരം ചലഞ്ചുകൾ നടത്തി, അംഗങ്ങൾക്ക് ആത്മധൈര്യം പകർന്ന് നൽകാൻ TCPAK കഴിഞ്ഞു. 

ആദ്യകാല നികുതി സമ്പ്രദായങ്ങളെ അപേക്ഷിച്ച്, നിയമങ്ങളിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളും, നടപടി ക്രമങ്ങളും, ടാക്സ് പ്രൊഫഷണൽസിനെ മാനസികവും, ശാരീരവും, സാമ്പത്തികവുമായി വളരെയധികം സമ്മർദ്ദത്തിലാക്കിയിരിക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാനും അംഗങ്ങളുടെ മികവ് വർദ്ധിപ്പിക്കാനും നിരവധി മോട്ടിമേഷൻ പ്രോഗ്രാമുകൾക്കാണ് TCPAK നേതൃത്വം നൽകുന്നത്. സംസ്ഥാനത്തെ തന്നെ വളരെ പ്രഗൽഭരായ ഫാക്കൽറ്റികൾ നേതൃത്വത്തിൽ, വിനോദ സഞ്ചാര കേന്ദ്രങ്ങളായ തട്ടേക്കാട്, ഭരണങ്ങാനം, വാഗമൺ, മാങ്കുളം മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ ദ്വിദിന പഠന-മോട്ടിവേഷങ്ങൾ ക്ലാസുകളിലൂടെ അംഗങ്ങൾ ഊർജ്ജം പകർന്നു നൽകാൻ കഴിഞ്ഞു. കൂടാതെ നികുതി സമ്പ്രദായങ്ങളിലെ പോരാഴ്മകൾ, വാണിജ്യ മേഖലയേയും, ടാക്സ് പ്രൊഫഷണൽസിനെയും, പൊതു സമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ബോധ്യമായ സാഹചര്യങ്ങളിലെല്ലാം ശക്തമായ സമരപരിപാടികൾ നടത്താനും, ആവശ്യങ്ങൾ നേടിയെടുക്കാനും കഴിഞ്ഞു. സംസ്ഥാന തലത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസ് പഠിക്കൽ നടത്തിയ ധർണ്ണ മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുതാനന്ദൻ ഉൽഘാടനം ചെയ്തത് പൊതുസമൂഹത്തിൽ TCPAK യുടെ യശസ് ഉയർത്തി. ജി.എസ്.ടി. കൗൺസിലിൻ്റെ പല തീരുമാനങ്ങളും ടാക്സ് പ്രൊഫഷണൽസിന് വിനയാകുമെന്ന സാഹചര്യത്തിൽ, TCPAK നടത്തിയ ശക്തമായ പ്രതിക്ഷേധ പരിപാടി "നിലനിൽപിനായി നിൽപ് സമരം" 140 കേന്ദ്രങ്ങളിൽ നടത്തി വിജയിപ്പിക്കാൻ കഴിഞ്ഞു. രാജ്യത്തെ 200 ഓളം ടാക്സ് പ്രൊഫഷണൽസ് സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ അംഗമാകാനും, രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിൽ സംസ്ഥാനത്തെ 14 ജില്ലാകളിലും ശക്തമായ സമരപരിപാടികൾ നടത്താൻ കഴിഞ്ഞ ഏക സംഘടനയാണ് TCPAK. കഴിഞ്ഞ അഞ്ചു വർഷക്കാലമായി എല്ലാവർഷവും ജി.എസ്.ടി ദിനമായ ജൂലൈ ഒന്ന്, വിവിധ പരിപാടികളാെടെ ആഘോഷിക്കുന്ന സംസ്ഥാനത്തെ ഏക സംഘടനയാണ് TCPAK. 2022 ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടത്തിയ നികുതി സെമിനാർ ധനമന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ ഉൽഘാടനം ചെയ്തത് മുതൽക്കൂട്ടായി മാറി.

ജി.എസ്.ടി. നിയമങ്ങളിലെ അവ്യക്തതയും, സങ്കേതിക തകരാറുകളും, നടപടി ക്രമങ്ങളിലെ പോരാഴ്മകളും പരിഹരിക്കണമെന്നുള്ള പൊതു ആവശ്യങ്ങൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ശക്തമായ സമ്മർദ്ദം ചെലുത്താനും, പലതും അനുകൂലമായി നേടിയെടുക്കാനും TCPAK കഴിഞ്ഞു.

സർക്കാരിനേയും വ്യാപാര സമുഹത്തേയും ബന്ധിപ്പിക്കുന്ന പാലമായി പ്രവർത്തിച്ചു കൊണ്ട്, സത്യസന്ധമായി നികുതി നിർണ്ണയം നടത്തി, വ്യാപാര സമൂഹത്തിൽ നിന്നും സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട യഥാർത്ഥ നികുതി എത്തിക്കുന്നതിന് നിർണ്ണായക പങ്കുവഹിക്കുന്ന TCPAK അംഗങ്ങൾ സ്വന്തം ജീവിതമാർഗ്ഗം നേടുന്നതോടൊപ്പം ഏറ്റവും വലിയ സാമൂഹിക പ്രതിബദ്ധത കൂടിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. 

ഉപജീവനത്തിനായി സ്വയം തൊഴിൽ തേടിയതോടൊപ്പം, നികുതി ഇനത്തിൽ സർക്കാർ ഖജനാവിൻ്റെ അറുപതു ശതമാനവും നിറക്കാൻ രാപകൽ പണിയെടുക്കുന്ന അഭ്യസ്തവിദ്യരായ ടാക്സ് കൺസൾട്ടൻ്റമാർ/ പ്രാക്ടീഷണറന്മാർ/ അക്കൗണ്ടൻ്റന്മാർ തുടങ്ങിയവർക്ക് സർക്കാരിൽ നിന്നോ, വ്യാപാര സമൂഹത്തിൽ നിന്നോ യാതൊരുവിധ ആനുകൂല്യങ്ങളോ, സുരക്ഷയോ നാളിതുവരെ ലഭിച്ചിട്ടില്ല എന്നത് ഖേദകരമായി തുടരുന്ന സാഹചര്യത്തിലും അംഗങ്ങളെ സംരക്ഷിക്കാനുള്ള ബാദ്ധ്യത TCPAK ഏറ്റെടുത്തതിൻ്റെ ഭാഗമാണ് "സായാഹ്നം, സാന്ത്വനം" പദ്ധതി. പ്രായാധിക്യം മൂലമോ, രോഗം മൂലമോ തൊഴിൽ ചെയ്യാൻ കഴിയാതെ ഉപജീവന മാർഗ്ഗം അടഞ്ഞു പോകുന്നവർക്ക് മാസം തോറും പെൻഷൻ നൽകാനും, അംഗങ്ങൾക്ക് അസുഖങ്ങളോ, അപകടങ്ങളോ സംഭവിച്ചാൽ സാമ്പത്തിക സഹായം ചെയ്യാനും, മരണം സംഭവിച്ചാൽ കുടുംബത്തെ തൊഴിൽപരമായും, സാമ്പത്തികമായും സഹായിക്കാൻ സായാഹ്നം സാന്ത്വനം പദ്ധതിയിലൂടെ TCPAK കഴിയുന്നു.

ദിനംപ്രതി മാറിമാറി വരുന്ന നികുതി. നിയമങ്ങളും, സങ്കേതിക വിഷയങ്ങളും സ്വായത്തമാക്കാനും അംഗങ്ങളെയും, വ്യാപാര-പൊതു സമൂഹത്തെയും സജ്ജമാക്കാനും "പഠിക്കുക, പഠിപ്പിക്കുക" എന്ന ദൗത്യം ഏറ്റെടുത്ത് മുന്നോട്ടു പോകുന്ന TCPAK യുടെ 11-ാം സംസ്ഥാന സമ്മേളനം ചരിത്രപ്രസിദ്ധമായ കൊല്ലം (സി.കേശവൻ സ്മാരക ടൗൺ ഹാളിൽ) സി.പി.തോമസ് നഗറിൽ ബഹു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻ്റണി രാജു അവർകൾ നിർവ്വഹിക്കുകയാണ്. ആദരണീയരായ ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ എം.പി., ശ്രീ.എം.നൗഷാദ് എം.എൽ.എ., മേയർ ശ്രീമതി.പ്രസന്ന ഏണസ്റ്റ്, SGST Kerala അഡീഷണൽ കമ്മീഷണർ ശ്രീ. എബ്രഹാം റെൻ.എസ്., lRS, KVVES സംസ്ഥാന ട്രഷറർ ദേവരാജൻ, SGST ജോയിൻ്റ് കമ്മീഷണർ ശ്രീമതി. ആശാലത തുടങ്ങി നികുതി- ഉദ്യോഗസ്ഥ-വ്യാപാര മേഖലയികം പ്രമുഖർ പങ്കെടുക്കുന്നു.

രാജ്യത്ത് വ്യാപാര-ജനകീയ സൗഹൃദ നികുതി നിയമം നടപ്പാക്കാനായി പോരാടുന്നTCPAK, മൂന്ന് വർഷത്തിലൊരിക്കൽ നടത്തുന്ന സംസ്ഥാന സമ്മേളനം, കഴിഞ്ഞ 10 സമ്മേളനങ്ങളും ഏതാെരു ട്രേഡ് യൂണിയൻ സമ്മേളനങ്ങളെയും കിടപിടക്കുന്ന മേന്മയോടെ നടത്തിയ ഉത്തേജനം ഉൾകൊണ്ട് നടത്തുന്ന 11-ാം സംസ്ഥാന സമ്മേളനം സാമ്പത്തിക-നികുതി-തൊഴിൽ വിഷയങ്ങൾ ചർച്ച ചെയ്യാനും, പുതിയ നിർദ്ദേശങ്ങൾ പൊതു സമൂഹത്തിൽ സമർപ്പിക്കാനും അവസ്സരം ഒരുങ്ങും എന്ന പ്രതീക്ഷയോടെ സമ്മേളനം പൊതു സമൂഹത്തിൽ സമർപ്പിക്കുന്നു.

Also Read

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട് ; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

Loading...